മാവൂർ പോലീസിന്റെ വലയിൽ ഒളിവിൽ പോയ വിവാഹ തട്ടിപ്പ് വീരൻ
മാവൂർ:
പത്തു വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ വിവാഹ തട്ടിപ്പുകാരൻ പിടിയിൽ
ഒരു ഭാര്യ നിലവിലിരിക്കെ മറ്റൊരു സ്ത്രീയെ മറ്റൊരു പേരിൽ വിവാഹം കഴിക്കുകയും ആദ്യ ഭാര്യയെ ഉപദ്രവിക്കുകയും ചെയ്ത വിഴിഞ്ഞത്ത് താമസിക്കുന്ന 47 വയസ്സുകാരനായ ബിനു സക്കറിയയെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2013
ൽ മാവൂർ അടുവാട് താമസിച്ചിരുന്ന ആദ്യ ഭാര്യയുടെ പരാതിയിൽ മാവൂർ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണയ്ക്ക് ഹാജരാകാതെ പല ജില്ലകളിലായി മുങ്ങി നടക്കുകയായിരുന്നു.
ഇയാൾ കോട്ടയം ജില്ലയിലുണ്ടെന്നറിഞ്ഞ് അവിടെയെത്തിയാണ് പോലീസ് പിടികൂടിയത്. മാവൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ്, സിവിൽ പോലീസ് ഓഫീസർ ലിജു ലാൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. എന്ന്
മീഡിയ വേൾഡ് ലൈവ് ന്യൂസുമായി മാവൂർ പോലീസ് അറിയിച്ചു
കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്ത് കോഴിക്കോട് സ്പെഷൽ സബ്ബ് ജയിലിലടച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments