ജസ മെഹറിന് യാത്രയയപ്പ് നൽകി

 mediaworldlive news Kozhikode 
10/04/23

കൊടിയത്തൂർ:      

കേരള സ്കൂൾ സൈക്കിളിംഗ്  മത്സരത്തിൽ കോഴിക്കോട്ജില്ലാതല മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനംനേടി 

ഏപ്രിൽ 11മുതൽ ഇടുക്കിജില്ലയിലെ തൊടുപുഴയിൽ വെച്ച്നടക്കുന്ന സംസ്ഥാനതല സൈക്കിളിംഗ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ജസ മെഹറിന് കൊടിയത്തൂർഗ്രാമപഞ്ചായത്ത് പതിനാറാംവാർഡ്മെമ്പർ ഫസൽകൊടിയത്തൂർ ഉപഹാരം നൽകി.                              

കൊടിയത്തൂർ പി ടി എം ഹയർസെക്കന്ററി പത്താംക്ലാസ് വിദ്യാർത്ഥിയായ ജസ വിദഗ്ധ പരിശീലകരുടെ സഹായമില്ലാതെ  സ്വയം പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

യാത്രയയപ്പ് ചടങ്ങിൽ ഹുസൈൻമാസ്റ്റർ കെ , ആലിക്കുട്ടിമാസ്റ്റർ ഇ,എള്ളങ്ങൽ അഹമ്മദ്മാസ്റ്റർ,റഷീദ് എള്ളങ്ങൽ,അസ്ക്കർപുതുക്കുടി,ഉസ്മാൻ ഇ,അജ്മൽ പി,ജസീം എം,മുസമ്മിൽ കെ,മുഷാൽ ഇ,ജവാദ് ഇ, ഗഫൂർ പി ടി,അമിൻഷ ഇ,റിഷാദ് ഇ ,ഫവാസ് ഇ എന്നിവർ സംസാരിച്ചു.

എള്ളങ്ങൽ സുബൈറിന്റെയും കദീജയുടെയും മകളാണ് ജസ മെഹർ.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments