ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പൂർണ സമ്മതത്തോടെ യുവതി

mediaworldlive news Kozhikode 


കൊച്ചി:

നാല് പോലീസ് ഉദ്യോഗസ്ഥർ ക്കെതിരെയാണ് മുഖ്യമന്ത്രി ക്ക് പരാതി നൽകിയത് 

 യുവതിയില്‍നിന്ന് കടംവാങ്ങിയ പണം തിരികെ നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്.എച്ച്‌.ഒ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്ക് പരാതി.

കടവന്ത്ര അമലഭവന്‍റോഡില്‍ പുന്നക്കാട്‌വീട്ടില്‍ സെബിന്‍ സ്റ്റീഫനാണ് എസ്.എച്ച്‌.ഒയടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

കടം വാങ്ങിയ 8.42 ലക്ഷം രൂപ തിരികെനല്‍കിയില്ലെന്ന് എറണാകുളം സ്വദേശിനി നല്‍കിയ പരാതിയിലാണ് സ്റ്റേഷനില്‍ എത്തിയത്. ഇത്രയുംപണം നല്‍കാനില്ലെന്നും തെളിവുകള്‍ നല്‍കാമെന്നും അറിയിച്ചെങ്കിലും സിവില്‍ പൊലീസ് ഉദ്യോഗസ്ഥനും എസ്.ഐയും എസ്.ഐ ഇന്‍ ചാര്‍ജും ചേര്‍ന്ന് ഭീഷണിപ്പെടുത്തി. മര്‍ദ്ദിക്കാനും ശ്രമിച്ചു. പരാതിക്കാരിയുടെ സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി മൊഴിയുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ പീഡനക്കേസായി മാറ്റുമെന്നും എസ്.എച്ച്‌.ഒ ഭീഷണിപ്പെടുത്തിയതായും പണമില്ലെന്ന് അറിയിച്ചതോടെ ഏഴ് ചെക്കില്‍ ഒപ്പിട്ട് വാങ്ങിയതായും പരാതിയില്‍ പറയുന്നു.
മീഡിയ വേൾഡ് ന്യൂസ് കൊച്ചി റിപ്പോർട്ട്

Post a Comment

0 Comments