മാവൂർ:.
മാവൂർ സൗഹൃദ വേദി സംഘടിപ്പിച്ച സൗഹൃദ ഇഫ്താറിൽ മാവൂരിലും പരിസരത്തുമുള്ള പ്രമുഖർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത്ത് സംഗമം ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മാവൂർ ടൗൺ മസ്ജിദ് ഖത്തീബ് മുജീബ് റഹ്മാൻ ഹസ്നി റമദാൻ സന്ദേശം നൽകി.
കൽപള്ളിയിൽ സ്വകാര്യബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാതൃകാപരമായ രക്ഷാപ്രവർത്തനം നടത്തിയ ജനമൈത്രി ബീറ്റ് ഓഫീസർ വി.വി. വിനീത, പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച കാർ ഉടമ കെ.ജെ. സേവിയർ എന്നിവരെ അനുമോദിച്ചു.
സൗഹൃദവേദി പ്രസിഡൻറും സുപ്രഭാതം മാനേജിങ് എഡിറ്ററുമായ ടി.പി. ചെറൂപ്പ, കെ.ജി പങ്കജാക്ഷൻ എന്നിവർ ഉപഹാരം നൽകി. മാവൂർ ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി ഫാദർ മാത്യു, മുൻ ബ്ലോക്ക് പ്രസിഡൻ്റ് വി. ബാലകൃഷ്ണൻ നായർ, മാവൂർ എസ്.ഐ മഹേഷ് കുമാർ, കെ.ജി. പങ്കജാക്ഷൻ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് സി. മുനീറത്ത് ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
സൗഹൃദവേദി പ്രസിഡൻറ് ടി.പി. ചെറൂപ്പ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ. റസാക്ക് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി കെ.പി. രാജശേഖരൻ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൈമൂന കടുക്കാഞ്ചേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയശ്രീ ദിവ്യ പ്രകാശ്, സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. അപ്പു കുഞ്ഞൻ, അംഗങ്ങളായ ഫാത്തിമ ഉണിക്കൂർ, കെ.സി. വാസന്തി, ശ്രീജ ആറ്റാഞ്ചേരി മേത്തൽ, ഗീതാമണി, ബ്ലോക്ക് മെംബർ രജിത സത്യൻ, മാവൂർ ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എ.പി. മിനി, മാവൂർ ജി.എം.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ എം.ടി. മുഹമ്മദ്, മാവൂർ വിജയൻ, വി.എസ്. രഞ്ജിത്, എൻ.പി. അഹമദ്, ചന്ദ്രാംഗദൻ, സുകേഷ്, എം. ഇസ്മായിൽ മാസ്റ്റർ, ബിച്ചാവ, എ.കെ. മുഹമ്മദലി, ചെറൂപ്പ കെ.എം. ഷമീർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
മീഡിയ വേൾഡ് ന്യൂസ് മാവൂർ

0 Comments