സംഗീത സംവിധായകൻ മുരളിയെ




12/04/23

കോട്ടക്കൽ:             


കേരള സംഗീത നാടക അക്കാദമി അവാർഡ് കരസ്ഥമാക്കിയ സംഗീത സംവിധായകൻ കോട്ടക്കൽ മുരളിയെ ഓൾ കേരള മാപ്പിള സംഗിത അക്കാദമി (AKMSA)മാപ്പിള സംഗീത കലാ പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ അക്കാദമി ഹാളിൽ വെച്ച് ആദരിച്ചു.
 
ചടങ്ങിൽ AKMSA അക്കാദമി പ്രിൻസിപ്പളും ആകാശവാണി ആർട്ടിസ്റ്റുമായ 
കെ.എം കെ വെള്ളയിൽ പൊന്നാടയണിയിച്ചു.
മുസ്തഫ കൊടക്കാടൻ പൂക്കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ: അപർണ അനിരുദ്ധൻ പൂച്ചെണ്ട് നൽകി.

അക്കാദമി പഠനകേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ AKMSA ജില്ലാ , കമ്മറ്റി ഭാരവാഹികളായ  ഷാജഹാൻ ചീരങ്ങൻ, അബ്ദുൽ ലതീഫ് ഈസ്റ്റ് കോഡൂർ, ഡോ: മുജീബ് റഹ്മാൻ,ശംസു കോട്ടക്കൽ, ഹംസ കുറുകത്താണി,
 സൈദ് രണ്ടത്താണി,
 ഷബീർ ഷാ മെഹ്റാൻ,  തുടങ്ങിയവരും അക്കാദമി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

മുരളിയുടെ മറുപടി പ്രസഗത്തിൽ AKMSA ക്ക് നന്ദി രേഖ പെടുത്തി
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments