ചികിത്സ ക്കെത്തിയ രോഗിയെ ഡോക്ടർ ലൈംഗിക മായി പീഡിപ്പിക്കാൻ ശ്രമിച്ചു




തിരുവനന്തപുരം:

വർക്കല പുത്തൻ ചന്തയിൽ കൺസൾട്ടിംഗ് നടത്തുന്ന സുരേഷന്ന ഡോക്ടറാണ് രോഗിയോട് മോശമായി പെരുമാറിയത് 


തിരുവനന്തപുരം: ചികിത്സയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു

പോക്സോ നിയമപ്രകാരമാണ് കെഡസ്ത്തിരിക്കുന്നത്. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. വര്‍ക്കല പുത്തന്‍ചന്തയിലെ വീടിനോട് ചേര്‍ന്ന് കണ്‍സള്‍ട്ടിംഗ് നടത്തുന്ന ഡോക്ര്‍ പി സുരേഷ് കുമാറാണ് ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. പോലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയി.

ചെവി വേദനയെ തുടര്‍ന്ന് അമ്മയോടൊപ്പം ചികിത്സയ്ക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി. ചെവിക്കകത്തുള്ള പരിശോധനയെന്ന പേരില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡോക്ടര്‍ സ്പര്‍ശിച്ചതോടെ അസ്വസ്ഥയായ പെണ്‍കുട്ടി ഡോക്ടറില്‍ നിന്നും കുതറി മാറാന്‍ ശ്രമിച്ചു. ഇതോടെ മയത്തില്‍ ഡോക്ടര്‍ പെണ്‍കുട്ടിയോട് സൗഹൃദപരമായി സംസാരിക്കുകയും സ്വകാര്യഭാഗം പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉരസുകയുമായിരുന്നു.

വീട്ടില്‍ എത്തിയ ശേഷമായിരുന്നു പെണ്‍കുട്ടി ഡോക്ടറുടെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റം അമ്മയെ അറിയിച്ചത്. തുടര്‍ന്ന് ഏപ്രില്‍ രണ്ടാം തീയതി പെണ്‍കുട്ടി വര്‍ക്കല പോലീസിലെത്തി പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഡോക്ടര്‍ ഒളിവില്‍ പോയി. ആറ്റിങ്ങല്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് നേരെയാണ് ഡോക്ടറുടെ അതിക്രമം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ പോക്സോ നിയമ പ്രകാരമാണ് ഡോക്ടര്‍ക്കെതിരെ വര്‍ക്കല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
മീഡിയ വേൾഡ് ന്യൂസ് തിരുവനന്തപുരം റിപ്പോർട്ട്

Post a Comment

0 Comments