ബദ്ർ വിശ്വാസിയുടെ വിശ്വാസത്തിന്റെ കാതൽ

mediaworldlive news Kozhikode 

""""""""""""""""""""""""""""""""""""""""
റബീഹ്.  ചെറൂപ്പ 

""""""""""""""""""""""""""""""""""""""""
mediaworldlive news Kozhikode 

08/04/23

റമളാൻ  പതിനേഴ്  ബദർ ദിനം.ബദർ യുദ്ധത്തിന്റെ ഓർമ്മകളിലൂടെ കടന്നുപോകുമ്പോൾ ഒരു വിശ്വാസിക്ക് വളരെയേറെ അഭിമാനിക്കാൻ കഴിയും.                     

ബദർ രണാങ്കളത്തിൽ ദീനിന് വേണ്ടി പോരാടി ജീവൻ നൽകിയ ശുഹദാക്കൾ ഓരോ മുഅ്മിനിനും  ഒരു റോൾ മോഡൽ കൂടിയാണ്.വിശ്വാസിക്ക് അവന്റെ ഈമാനിന്റെ കാര്യത്തിൽ ഒരുപുനർവിചിന്തനത്തിനു കൂടിയുള്ള അവസരമാണ് ബദ്ർ ഓർമ്മകൾ തുറന്നിടുന്നത്.യഥാർത്ഥത്തിൽ ബദ്ർ വെറുമൊരു യുദ്ധം മാത്രമായിരുന്നില്ല. ഒരു അസാധാരണ യുദ്ധമായിരുന്നു അത്. ദീനുൽ ഇസ്ലാമിന്റെ ബലം ഊട്ടിയുറപ്പിക്കുന്നതിനുംതുടർന്നുള്ള ഇസ്ലാമിക മുന്നേറ്റങ്ങൾക്കും ബദ്ർ യുദ്ധം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 

    ആയിരത്തോളം വരുന്ന ആയുധ സജ്ജരായ, പോരാട്ടത്തിന് ആവശ്യമായ മൃഗങ്ങളും ആസ്വാദനത്തിനായി മദ്യമടക്കം അടങ്ങിയ ഒരു സൈന്യത്തെ നിരായുധരായ ഒരു ചെറു സൈന്യം പരാജയപ്പെടുത്തി ഇസ്ലാമിന്റെ പ്രതാപം നിലനിർത്തിയത് ബദരീങ്ങളുടെ ആൾബലം കൊണ്ടായിരുന്നില്ല , യഥാർത്ഥത്തിൽ ആയുധങ്ങളെക്കാളേറെ അവരുടെഈമാനിനുണ്ടായ മൂർച്ചയാണ് ഈ വിജയത്തിന് നിതാനമായത്. 

ശത്രുപക്ഷത്തുള്ള  ആയിരത്തോളം വരുന്ന വൻ പടയോട് 313 ൽ ഒതുങ്ങുന്ന നിരായുധരായ സൈന്യം പോരാടാൻ തയ്യാറാണെങ്കിൽ അതിനു നിമിത്തമായ ഒരു പിൻബലത്തിലേക്ക് ഏതൊരാളും ചിന്തിച്ചു പോകും.അതിനുള്ള ഉത്തരം കൂടിയാണ് അസ്ഹാബുൽ ബദ്റിന്റെ ഈമാനിക ആവേശം.                      ആ ഈമാനിക ബലം കാരണം അള്ളാഹു അവരിലേക്ക് മലക്കുകളെ ഇറക്കി സഹായിക്കുകയും അതുവഴി വിജയം കൈവരിക്കുകയും ചെയ്യുകയായിരുന്നു.


      ഇവിടെയാണ് ഒരു വിശ്വാസിക്ക് ഉൾക്കൊള്ളാനുള്ളത്. ദുനിയാവിലെ വില കുറഞ്ഞ താൽപര്യങ്ങൾ സാധിക്കപ്പെടാത്തതിന്റെ പേരിലോ മറ്റു ഐഹിക കാര്യങ്ങളിലോ നിരാശരായി ജീവിതമെന്ന ഒന്നേയുള്ളൂ എന്ന് ധരിച്ച്, ജീവിതം അവസാനിപ്പിക്കുന്ന മുസ്ലിങ്ങൾ തന്നെ ഇന്ന് ഏറെയാണ്.ഈമാൻ എന്ന, എന്തിനും പ്രാപ്തനായ അല്ലാഹുവിലുള്ള വിശ്വാസത്തിലെ അപാകതകളാണ് പലപ്പോഴും ഇത്തരം ദുരന്തങ്ങളിലേക്കെത്തിക്കുന്നത്. ബദരീങ്ങളുടെ ഈമാൻ ഉറച്ചതായിരുന്നു.അല്പം പോലും വെള്ളം ചേർത്തിട്ടില്ലാത്ത ഈമാൻ. ആ മാതൃകയിൽ
ഏതു പ്രതിസന്ധിയും നേരിടാൻ പോന്നതാകണം 

നമ്മുടെ ഈമാൻ .തന്നെ കാണുന്നൊരു സർവ്വശക്തനായ റബ്ബുണ്ടെന്ന വിശ്വാസം ഉണ്ടെങ്കിൽ മലമറിക്കാനാണെങ്കിൽ പോലും വിശ്വാസിക്ക് റബ്ബ് മതിയെന്ന ഉണർത്തൽ കൂടിയാണ് ബദ്റിലെ മുസ്ലിം വിജയം. 

പുതിയ കാലത്ത് ബദർ യുദ്ധത്തെ പൊതു സമൂഹത്തിനിടയിൽ ഒരു ഭീകരയുദ്ധമായി ചിത്രീകരിക്കപ്പെടുന്നത് കാണാം.ഇസ്ലാം വാളുകൊണ്ട് വളർന്നതാണെന്ന് പ്രചരിപ്പിച്ച് ബദർ യുദ്ധം അതിനൊരു തെളിവായി കാണിച്ച് ഇസ്ലാം പേടി സമൂഹ മനസ്സിൽ നിറക്കുന്നത് വ്യാപകമാണ്. ഈ സന്ദർഭത്തിൽ ഓരോ വിശ്വാസിയും, ബദർ യുദ്ധത്തിന്റെ ആവശ്യകതയും അതിനുണ്ടായ സാഹചര്യവും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.ഒരിക്കലും ഇസ്ലാം വാളുകൊണ്ട് പ്രചരിച്ചതല്ല. ലോകം മുഴുവൻ ഇന്ന് ഇസ്‌ലാമുണ്ട്. എത്രയിടത്ത് വാളുകൊണ്ട് പ്രചരിച്ചു ?!ഭീഷണി കൊണ്ട് ഒരിക്കലും  ഒരു പ്രസ്ഥാനം വളർത്താൻ കഴിയില്ല എന്നത് പകൽപോലെ വ്യക്തമാണ്. പ്രത്യേകിച്ച് ഇസ്ലാമിൽ അത് അസാധ്യവുമാണ്. ഖുർആനിൽ പറയുന്നു "മതകാര്യങ്ങളിൽ ബലപ്രയോഗം ഇല്ല , സന്മാർഗം ദുർമാർഗത്തിൽ നിന്നും വേർതിരിഞ്ഞിരിക്കുന്നു " .ഇതിലൂടെ,യുദ്ധത്തിലൂടെയോ മറ്റു ഭീഷണിയിലൂടെയോ ഇസ്ലാം മതം 'സ്വീകരിപ്പിക്കുന്നത്' ഖുർആൻ വിലക്കുകയാണ്. ഒരു വ്യക്തി മുസ്ലിമാകണമെങ്കിൽ നാവുകൊണ്ട് പറയൽ മാത്രമല്ലല്ലോ നിബന്ധന ,മനസാവഹിക്കുക കൂടി വേണം.ഇത്തരം വാസ്തവങ്ങൾ അറിയാതെയോ , അല്ലെങ്കിൽ അറിഞ്ഞിട്ടും ഇസ്ലാമിനെ കളങ്കപ്പെടുത്താൻ വേണ്ടിയോ മാത്രമാണ് നിലവിലുള്ള ദുർപ്രചാരണങ്ങൾ. 

പിന്നെ എന്തിനായിരുന്നു ബദ്ർ?ഒറ്റവാക്കിൽഅതിജീവനം പ്രതിരോധം എന്നൊക്കെ പറയാം. 70 തവണ യുദ്ധത്തെ നിരോധിച്ചു ഖുർആൻ ആയത്ത് ഇറക്കിയ അനുമതി നൽകിയത് ഇസ്ലാമിക നിലനിൽപ്പിനു വേണ്ടിയാണ്. നബി (സ്വ) യെയും അനുചരരെയും പരമാവധി ബുദ്ധിമുട്ടിച്ചും അവർക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു വെള്ളത്തിനും ഭക്ഷണത്തിനും പോലും വിലക്കേർപ്പെടുത്തിയും ഇസ്ലാമിനെ ഇല്ലാതാക്കാൻ ശ്രമിച്ച സന്ദർഭത്തിലാണ് ഒരു പ്രതിരോധമെന്ന നിലക്കും, ഇസ്ലാമിക അതിജീവനമെന്ന ലക്ഷ്യത്തിലും ബദ്ർ യുദ്ധത്തിന് അള്ളാഹു സമ്മതം നൽകുന്നത്. 

ഇന്നും ബദറിൻറെ ആവേശം  ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും നിലനിൽക്കുന്നുണ്ട് ,ഇത് നിലനിർത്തേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്.അത് ബദ്ർ അനുസ്മരണങ്ങളിലൂടെയാണ് സാധ്യമാകുന്നത്.ഇസ്ലാമിനെ ഇത്രയേറെ വളർത്താൻ ഹേതുവായ ബദ്ർ യുദ്ധകാലത്തെയും ബദിരീങ്ങളെയും നമുക്ക് ആവോളം അനുസ്മരിക്കാം
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments