----------------------------------------
എ. ആർ. കൊടിയത്തൂർ
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
media world live news
08/04/2023
Kozhikode
സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കണ്ടറി മദ്രസയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഖുർആൻ പ്രദർശനം അനുവാചകർക്ക് വേറിട്ട അനുഭവമായി. ലഭ്യമായ ഏറ്റവും വലിയ ഖുർആനും ഏറ്റവും ചെറിയ ഖുർആനും പ്രദർശനത്തിൽ വേറിട്ടു നിന്നു. വ്യത്യസ്ത പതിപ്പുകളിൽ ഇറങ്ങിയ ഖുർആനുകളും വ്യത്യസ്ത ലിപികളിലുള്ള ഖുർആനുകളും കാണാൻ അവസരം ലഭിച്ചു. ഖുർആനിന്റെ അറബി പരിഭാഷകളും ഇംഗ്ലീഷ്, ഹിന്ദി,ഉറുദു വിവർത്തനങ്ങളും എക്സിബിഷനിൽ ഉണ്ടായിരുന്നു. മലയാളത്തിൽ ആദ്യമായി എഴുതിയ ഖുർആൻ പരിഭാഷയും അമാനി മൗലവിയുടെ ഖുർആൻ വിവരണത്തിന്റെ മുഴുവൻ പതിപ്പുകളും ഖുർആൻ സമ്പൂർണ്ണ പരിഭാഷയുടെ എല്ലാ പതിപ്പുകളും അനുവാചകർക്ക് കാണാൻ കഴിഞ്ഞു. മലയാളത്തിൽ ഇറങ്ങിയ ഖുർആൻ പരിഭാഷകളും ഖുർആനിന്റെ പദ്യാവിഷ്കാരവും പ്രദർശനത്തിനുണ്ടായിരുന്നു. ഖുർആനുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങളിൽ ഉള്ള പുസ്തകങ്ങളുടെ വലിയ ശേഖരം തന്നെ എക്സിബിഷനിൽ ഉണ്ടായിരുന്നു. അന്ധന്മാർക്കുള്ള ലിപിയായ ബ്രയിലിലുള്ള ഖുർആൻ പതിപ്പും ഖുർആൻ പാരായണം നടത്തുന്ന മാന്ത്രിക പേനയും പ്രദർശനങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
എം അഹ്മദ് കുട്ടി മദനി, കെ സി സി മുഹമ്മദ് അൻസാരി, പി ടി എ പ്രസിഡണ്ട് സിപി സൈഫുദ്ദീൻ, പ്രധാന അധ്യാപകൻ പി അബ്ദുറഹിമാൻ സലഫി, എം അബ്ദുറഹിമാൻ മദനി,കെ സി നിസാർ,പി സി അബ്ദുറഹിമാൻ,എം പി ടി എ പ്രസിഡണ്ട് ഷെറീന ടീച്ചർ, അബുൽ കലാം ആസാദ്, കാരാട്ട് മുഹമ്മദ്,പി.ഹബീബുറഹ്മാൻ, റഫീഖ് കൊടിയത്തൂർ, കെ പി അബ്ദുസ്സലാം, പി സി അബ്ദു നാസർ, എ പി സുബൈദ, പി നിഹില, കെ ഖൈറുന്നിസ, വി വീരാൻകുട്ടി, ഇ അബ്ദുൽ ഹമീദ്, ഷാഹിന നാസർ ടി, ആമിന മോളി തറമ്മൽ, എൻ കെ ആബിദ്, കണ്ണഞ്ചേരി അബ്ദുൽ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.
ഖുർആനുമായി ബന്ധപ്പെട്ട മത്സരങ്ങളും നടത്തി.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments