കൊച്ചി:
ചാർമിളയെന്ന നടിയെ കേരളത്തിലെ സിനിമാ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. രൂപത്തിലും ഭാവത്തിലും അഭിനയത്തിലും ഓരോ കഥാപാത്രമായി മാറുമ്പോൾ തരിച്ചു നിന്നു പോയ സമയം ഉണ്ടായിരുന്നു
മലയാളികളുടെ എന്നത്തെയും പ്രിയപ്പെട്ട സുന്ദരി നടിയാണ് ചാര്‍മിള. തുടുത്ത കവിളുകളും മനോഹരമായ കണ്ണുകളും വളരെ ഭംഗിയുള്ള ചിരിയും ചാര്‍മിള മലയാളി മനസില്‍ ഇടം നേടി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം വളരെ സജീവമായ നടി കരിയറില്‍ വലിയ വിജയങ്ങള്‍ തേടി. എന്നാല്‍ താരത്തിന്‍റെ വ്യക്തി ജീവിതം എന്നും സങ്കടങ്ങളുടെ വേദി മാത്രമായി തീര്‍ന്നു. പലരും സ്‌നേഹത്തോടെ അടുത്തു വന്നപ്പോള്‍ അതെല്ലാം സത്യസന്ധമായിരുന്നുവെന്ന് താന്‍ വിശ്വസിച്ചിരുന്നുവെന്നും അതാണ് ജീവിതം പരാജയപ്പെട്ടതെന്നും തുറന്ന് പറയുകയാണ് ചാര്‍മിള.
ചാര്‍മിളയുടെ ആദ്യ ഭര്‍ത്താവ് സീരിയല്‍ സിനിമാ നടനായ കിഷോര്‍ സത്യയായിരുന്നു. ഇരുവരും പ്രണയിക്കുകയും രഹസ്യമായി വിവാഹം കഴിക്കുകയും എന്നാല്‍ കിഷോര്‍ തന്നെ ചതിക്കുകയാണെന്ന് മനസിലാക്കിയ നടി ഡിവോഴ്‌സ് വാങ്ങി. ഷക്കീലയുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് ചാര്‍മിള തന്റെ ഭര്‍ത്താവായിരുന്ന കിഷോര്‍ ചെയ്ത ദ്രോഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തന്നെ വിവാഹം കഴിച്ച് ചതിക്കുകയായിരുന്നും ഒടുവില്‍ തന്റെ കുഞ്ഞിനെ പോലും നശിപ്പിച്ച ദുഷ്ടനാണ് അയാളെന്നും ചാര്‍മിള പറഞ്ഞു.
സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കിഷോര്‍ തന്നെ വിവാഹം കഴിച്ചത് സിനിമയിലേയ്‌ക്ക് വരാന്‍ വേണ്ടി മാത്രമായിരുന്നു. റേഡിയോ ജോക്കിയായി ജോലി വാങ്ങി അയാള്‍ ഷാര്‍ജയിലേക്ക് പോയെന്നും തന്നോട് അഭിനയിക്കരുതെന്നും പറഞ്ഞു.
അപ്പോഴും താന്‍ അഭിനയിക്കുന്നുണ്ടെന്നും ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്യുന്നുണ്ടെന്നും പറഞ്ഞ് ഇയാള്‍ പലരില്‍ നിന്നും കാശു വാങ്ങിയിരുന്നു.
ഇതേതുടര്‍ന്ന് കാശ്മീരം അടക്കം പല നല്ല സിനിമകളും തനിക്ക് നഷ്ട്ടപ്പെട്ടു. പിന്നീട് നാട്ടില്‍ നിന്നും ഞാന്‍ അയാളുടെ അടുത്തേയ്‌ക്ക് പോയി. അപ്പോഴാണ് അയാള്‍ എട്ടര ലക്ഷം രൂപ കടമുണ്ടെന്നും കടം വീട്ടാന്‍ ഞാന്‍ കൂടെ ശ്രമിക്കണമെന്നും വീണ്ടും ഞാന്‍ ഡാന്‍സ് ചെയ്യണമെന്നും അയാള്‍ ആവശ്യപ്പെട്ടു.
തന്റെ കുട്ടിയെ പോലും നശിപ്പിക്കണമെന്ന് കിഷോര്‍ പറഞ്ഞു. അന്ന് തനിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായം. അന്ന് കൂടെ നില്‍ക്കാന്‍ ആരുമില്ലായിരുന്നു. പിന്നീട് തിരികെ നാട്ടില്‍ വന്ന് ഡിവോഴ്‌സ് വാങ്ങിയെന്നും നടി പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കൊച്ചി

0 Comments