ഖാഇദെ മില്ലത്ത് , ജീവിതവിശുദ്ധിയും ആദർശനിഷ്ടയും മുറുകെ പിടിച്ച നേതാവ് : സി. മമ്മുട്ടി

mediaworldlive news Kozhikode 

ഖാഇദെ മില്ലത്ത് , ജീവിതവിശുദ്ധിയും ആദർശനിഷ്ടയും മുറുകെ പിടിച്ച നേതാവ് : സി.
മമ്മുട്ടി
മാവൂർ:           


വിശുദ്ധിയും ആദർശനിഷ്ടയും ജീവിതത്തിലുടനീളം മുറുകെ പിടിച്ച നേതാവായിരുന്നു ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. മമ്മുട്ടി പറഞ്ഞു.                   

മുസ്ലിം ലീഗ് സ്ഥാപക നേതാവായിരുന്ന ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ 51ാം ചരമവാർഷികത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർത്തമാന കാല ഇന്ത്യയിലെ രാഷ്ടിയ നേതാക്കൾക്കും പൊതുപ്രവർത്തകർക്കും മാതൃകയാക്കാൻ പറ്റുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയോടെയും ദീർഘവീക്ഷണത്തോടെ യുമുള്ള പ്രവർത്തനം  ന്യൂനപക്ഷരാഷ്ടീയത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ എ.കെ.മുഹമ്മദലി, ചെറൂപ്പ.                   

മങ്ങാട്ട് അബ്ദുറസാഖ്, പഞ്ചായത്ത് ഭാരവാഹികളായ വി.കെ.റസാഖ്, ടി.ഉമ്മർ മാസ്റ്റർ ചെറൂപ്പ ,       എം.ടി. സലിം മാസ്റ്റർ,യു.എ.ഗഫൂർ , യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ.എം. നൗഷാദ്, എം.എസ്.എഫ്. സംസ്ഥാന വിംഗ് കൺവീനർ ഷാകിർ പാറയിൽ,കർഷക സംഘം ജില്ലാ ട്രഷറർ പി.ബീരാൻ കുട്ടി, ചെറൂപ്പ. ടി.കെ.അബ്ദുല്ലക്കോയ,പി.കെ.മുനീർ , കെ.ആലി ഹസ്സൻ, ടി.ടി.എ.ഖാദർ, കുറ്റിക്കടവ്.            എം.പി. അബ്ദുൽ കരീം, എം.ഇസ്മായിൽ മാസ്റ്റർ, സി.ടി.മുഹമ്മദ് ഷരീഫ്, കെ.എം. മുർത്താസ്, ചിറ്റടി അബ്ദുഹാജി, സുരേഷ് മാവൂർ,ശങ്കരൻ കണ്ണി പറമ്പ്, ഷറഫുന്നിസ പാറയിൽ, വി.കെ. ഷരീഫ, ജംഷീറ സഹദ്,സി.മുനീറത്ത് ടീച്ചർ,വി.കെ. ഷരീഫ , ഫാത്തിമ ഉണിക്കൂർ, ശ്രീജ രാജേഷ് എന്നിവർ സംബന്ധിച്ചു.              ജന: സെക്രട്ടറി കെ.ലത്തീഫ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി വി.എൻ.ഇസ്മായിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments