16/04/23
തിരുവനന്തപുരം:
റമളാനിലെ അവസാന ദിവസമായാൽ ആകാശവും, ഭൂമിയും, മലക്കുകളും നബിയുടെ ഉമ്മത്തിന് വന്ന മുസ്വീബത്ത് ഓർത്ത് കരയുന്നതാണ്.
റസൂലേ അതെന്ത് മുസീബത്താണ്..? അനുചരന്മാർ ചോദിച്ചു.
അവിടുന്ന് പറഞ്ഞു: റമളാൻ വിടവാങ്ങലാണ്. കാരണം അതിലെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്നു.
സ്വദഖകൾ സ്വീകരിക്കപ്പെടുന്നു. നന്മകൾക്ക് പ്രതിഫലം ഇരട്ടിക്കപ്പെടുന്നു. ശിക്ഷകൾ തടയപ്പെടുന്നു. റമളാൻ വിടവാങ്ങുന്നതിനെക്കാൾ വലിയ മുസ്വീബത്തെന്താണുള്ളത്?
ആകാശവും ഭൂമിയും നമ്മളെ ഓർത്ത് കരഞ്ഞെങ്കിൽ പവിത്രതയും ആദരവും നിറഞ്ഞ റമളാൻ നമ്മിൽ നിന്നും വിടവാങ്ങുന്നതോർത്ത് കരയാനും സങ്കടപ്പെടാനും ഏറ്റവും ബന്ധപ്പെട്ടത് നാമാണ്.
(ദഖാഇരുൽ ഇഖ്‌വാൻ)
എം.എച്ച്. സുധീർ (ജനറൽ സെക്രട്ടറി) മുസ്ലിം ജമാഅത്ത് കൗൺസിൽ തിരുവനന്തപുരം

0 Comments