മാവൂർ:
കൂളിമാട് പാലത്തിന്റെ അവസാന മിനുക്ക് പണികൾ കഴിഞ്ഞു
ഉടനെ തുറക്കുമെന്ന പ്രതീക്ഷയിൽ
കൊടിയത്തൂര്‍:
നാട്ടുകാര്‍ ആറ്റുനോറ്റ് കാത്തിരുന്ന കൂളിമാട് പാലത്തിന്റെ നിര്‍മ്മാണം അവസാന ഘട്ട മിനുക്കു പണിയില്‍ .നാല് പതിറ്റാണ്ടുകളുടെ മുറവിളിക്കും കാത്തിരിപ്പിനും ശേഷം 2016-17 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 25 കോടി രൂപ വകയിരുത്തുകയായിരുന്നു.തുടര്‍ന്ന് 2019 മാര്‍ച്ച് 9ന് അന്നത്തെ മന്ത്രി പി.കെ രാമകൃഷ്ണന്‍ തറക്കല്ലിട്ടു.തുര്‍ന്ന് കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു.എന്നാല്‍ ആഗസ്റ്റില്‍ ഉണ്ടായ പ്രളയത്തില്‍ പുഴയില്‍ സ്ഥാപിച്ച സംവിധാനങ്ങര്‍ ഒലിച്ചു പേകുകയും നശിക്കുകയും ചെയ്തു.ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിന്നീട് പാലത്തിന്റെ ഉയരം കൂട്ടി പ്രവൃത്തി ആരംഭിച്ചു.
ഇതോടെ പാലത്തിലെ ലൈറ്റുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കി .ഇപ്പേള്‍ നിലവില്‍ പാതത്തില്‍ ലൈറ്റ് ഇല്ല.എന്നാല്‍ അവസാന ബീം സ്ഥാപിക്കുമ്ബോള്‍ ജാക്കി തകരാറിലായി പാലം പൊളിഞ്ഞു വീണു.2022 മേയ് 16മായിരുന്നു സംഭവം.ഇതോടെ പാലം തകര്‍ന്നെന്ന പ്രതിഷേധം ഉയര്‍ന്നു.ശേഷം ഒരു മാസത്തോളം സമരത്തിന്റെ വേലിയേറ്റമായിരുന്നു. വിദഗ്ധ സമിതി അന്വേഷണത്തിന് ശേഷമം പ്രവൃത്തി വീണ്ടും ആരംഭിച്ചു.ചാത്തമംഗലം വാഴക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിലെ കൂളിമാട് മപ്രം ഭാഗത്ത് നിര്‍മ്മിക്കുന്ന പാലത്തിന് 309 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ട്.1.5 മീറ്റര്‍ ഇരുഭാഗത്തും നാടപ്പാതയുണ്ട് .7.5 മീറ്റര്‍ ആണ് പാലത്തിലെ റോഡ് വീതി.നീല പെയിന്റാണ് പാലത്തിന് .മപ്രം ഭാഗത്ത് 80 മീറ്ററും കൂളിമാട് ഭാഗത്ത് 160 മീറ്ററുമാണ് അപ്രോച്ച് റോഡ്.ഈ അപോച്ച് റോഡ് കൂളിമാട് അങ്ങാടിലേക്കെത്തില്ല .കള്ളത്തോട് -കൂളിമാട് റോഡിന്റെ പണി പൂര്‍ത്തിയായലെ അപ്രോച്ച് റോഡ് അവിടെ എത്തൂ മുന്നോട്ട് പണി പൂർത്തിയായി പോവാൻ സാധിക്കുകയുള്ളൂ
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments