മക്ക:
കുടുംബം മായി ഉംറയ്ക്ക് മദീനയിൽ എത്തിയ വയനാട് സ്വദേശി മക്കയിൽ വെച്ച് മരണപ്പെട്ടു
കഴിഞ്ഞ ആഴ്ച്ച തബൂക്കില്‍ വെച്ച് മരിച്ച ഭാര്യ പിതാവിന്റെ മരണ വിവരമറിഞ്ഞു നാട്ടില്‍ നിന്നും കുടുംബസമേതം ഉംറ വിസയില്‍ മദീനയിലെത്തിയ വയനാട് സ്വദേശിയും മരിച്ചു.
സുല്‍ത്താന്‍ ബത്തേരി കല്ലുവയല്‍ സ്വദേശി അഷ്റഫ് ചിങ്ക്ളി (58) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യ പിതാവും തബൂക്കില്‍ ബിസിനസ് നടത്തുന്നയാളുമായിരുന്ന യൂസുഫ് ഹാജി എന്നയാള്‍ കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. മദീനയില്‍ ഖബറടക്കം നടത്തിയ അദ്ദേഹത്തിന്റെ ഖബര്‍ സന്ദര്‍ശനത്തിനും ഉംറ നിര്‍വഹിക്കാനുമായി ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം മദീനയില്‍ എത്തിയതായിരുന്നു മരിച്ച അഷ്റഫ്. മദീനയില്‍ നിന്നും മൂന്ന് ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇവര്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ചത്. ഇതിനിടയില്‍ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഉടന്‍ മക്ക അല്‍നൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
നാട്ടില്‍ ബിസിനസുകാരനായ അഷ്‌റഫ് സുല്‍ത്താന്‍ ബത്തേരി ടി.പി ഏജന്‍സി ഉടമ കൂടിയാണ്. ഭാര്യ സാജിത, മക്കളായ ഇലാന്‍, ഹിബ എന്നിവര്‍ മക്കയിലുണ്ട്. മറ്റൊരു മകള്‍ ഹന്ന നാട്ടിലാണ്. പിതാവ്: മമ്മദ് ചിങ്ക്ളി, മാതാവ്: മറിയം.
എന്നിവരാണ്
മീഡിയ വേൾഡ് ന്യൂസ് ബാവ മക്കാ റിപ്പോർട്ട്

0 Comments