കുറ്റിക്കാട്ടൂർ:
പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നത വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഹിറ സെന്റർ പ്രവർത്തകർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് അനീഷ് പാലാട്ട് പരിപാടി ഉദ്ഘാട
നം ചെയ്തു.
ഹിറ സെന്റർ ചെയർമാൻ
ശരീഫ് കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് റഫീഖുർറഹ്മാൻ റമദാൻ സന്ദേശം നൽകി.
വാർഡ് മെമ്പർ സലീം,
കൃഷ്ണൻ തുഷാര,
കുറ്റിക്കാട്ടൂർ
ഗവ.എച്ച്.എസ്.പി.ടി.എ.പ്രസിഡന്റ് മുജീബ് ഇടക്കണ്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രസിഡന്റ് ശമീർ പാർക്ക്, ഹിറ സെന്റർ സെക്രട്ടറി ടി.പി. ഷാഹുൽ ഹമീദ്, റഹ്മാൻ കുററിക്കാട്ടൂർ എന്നിവർ സംസാരിച്ചു.
മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും സംബന്ധിച്ചു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments