മാവൂർ:
26/06/23
20 വർഷമായി തരിശായിക്കിടക്കുന്ന മാവൂർ പഞ്ചായത്തിലെ 125 ഹെക്ടർ വരുന്ന പള്ളിയോൾ പാടശേഖരത്തിലെ 25 ഹെക്ടർ ഭൂമി കൃഷിയോഗ്യമാക്കുന്നു .
മാവൂർ ഗ്രാമപഞ്ചായത്തും കോഴിക്കോട് ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് .
2023 - 24 വർഷത്തിൽ കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം , അത്തോളി പഞ്ചായത്തുകളിൽ ആരംഭിച്ചു കഴിഞ്ഞ ' കതിരണി ' മൂന്നാമതായി മാവൂർ പഞ്ചായത്തിൽ ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ് .
ഗ്രൂ ഡെപ്ത് ക്രാഫ്റ്റ് ഉപയോഗിച്ച് റീ ഇൻഫോഴ്സ്മെന്റ് നടത്തി പരന്നൊഴുകുന്ന വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിക്കുക പാടശേഖരത്തിന്റെ വീതിയും ആഴവും കൂട്ടുക എന്നീ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മാവൂർ കൃഷിഭവനിലെ കൃഷി ഓഫീസർ ഡോ : ദർശന ദിലീപും , പ്രൊജക്ട് എഞ്ചിനിയർ മാഡം
അർഷനയും മീഡിയ വേൾഡ് ന്യൂസിനോട് പറഞ്ഞു .
www.mediaworldlive.com

0 Comments