ഒ. അബ്ദുൽഅസീസ് നിര്യാതനായി

mediaworldlive news Kozhikode 

ചേന്ദമംഗല്ലൂർ 
03/06/23

ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളി കമ്മിറ്റി മുൻ സെക്രട്ടറിയും ഖത്തർ കസ്റ്റംസിൽ ദീർഘകാലം ഉദ്യോഗസ്ഥനുമായിരുന്ന                   ഒ. അബ്ദുൽ അസീസ് (71) അന്തരിച്ചു.           


നാട്ടിലെ സാമൂഹിക- സാംസ്കാരിക  രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അസീസ് ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായിരുന്നു. 

ഒ അബ്ദുല്ല, ഒ. അബ്ദുറഹ്മാൻ എന്നിവരുടെ ജ്യേഷ്ട സഹോദരൻ പരേതനായ ഒ. മുഹമ്മദിന്റെ പുത്രനാണ്. 

വെൽഫയർ പാർട്ടി മുക്കം മുനിസിപ്പാലിറ്റി പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറർ, തിരുവമ്പാടി  നിയോജക മണ്ഡലം  
ട്രഷറർ, ഖത്തർ ഇസ്‌ലാഹിയ അസോസിയേഷൻ പ്രസിഡന്റ്‌, സെക്രട്ടറി, ഇന്ത്യൻ ഇസ്‌ലാമിക് അസോസിയേഷൻ വർക്കിംഗ്‌ കമ്മിറ്റി അംഗം, ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയാ അസോസിയേഷൻ അംഗം  തുടങ്ങിയ  പദവികൾ  വഹിച്ചു. 

ഭാര്യ: നൂർജഹാൻ പൂളക്കണ്ടി (ചേന്ദമംഗല്ലൂർ) 

മക്കൾ: നാദിയ (അധ്യാപിക ചേന്ദമംഗല്ലൂർ HSS), നസീഹ, നബീഹ് (ഖത്തർ), നദീം (ദുബായ്), നജീം (മലേഷ്യ)

മരുമക്കൾ: നിയാസ് മുക്കം (ദുബായ്), ആബിദ് വൈത്തിരി (വില്ലേജ് ഓഫീസർ പിണങ്ങോട്), നീദു അസീസ് (മാവൂർ), സിംറ മറിയം (പൂനൂർ), ഹെന്ന മഹ്ബൂബ് (അരീക്കോട്) 

സഹോദരങ്ങൾ: ഒ. സഫിയ (റിട്ടെയെർഡ് അധ്യാപിക, ചേന്ദമംഗല്ലൂർ UP സ്കൂൾ), റസിയ, ഷക്കീല. 

ഖബറടക്കം: ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ  ഇന്ന് വൈകുന്നേരം 4.30.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments