മൃഗസംരക്ഷണ മൊബൈൽ വകുപ്പിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അവസരം

mediaworldlive news Kozhikode 

ഇടുക്കി:
14/06/23

വെറ്ററിനറി യൂണിറ്റിലേക്ക് ഡ്രൈവറേയും അറ്റൻഡറേയും ആവശ്യമുണ്ട് 

ഇടുക്കി ജില്ല മൃഗസംരക്ഷണ വകുപ്പില്‍ അഴുത ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി 9 മണി വരെയുള്ള ഒന്നാമത്തെ ഷിഫ്റ്റിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

എസ്‌എസ്‌എല്‍ സി വിജയവും എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സുമാണ് മിനിമം യോഗ്യത.

താല്‍പര്യമുള്ളവര്‍ ജൂണ്‍ 16 വെള്ളിയാഴ്ച രാവിലെ 11 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പ്രസ്തുത തസ്തികയിലേക്ക് നിയമനം നടത്തുന്നത് വരെയോ 90 ദിവസം വരെയോ ആയിരിക്കും നിയമനം.

അഴുത ബ്ലോക്കില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കും മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
മീഡിയ വേൾഡ് ലൈവ് ന്യൂസ് ഇടുക്കി
www mediaworldlive.com

Post a Comment

0 Comments