ചെറൂപ്പ ആശുപത്രി ഉപരോധ സമരം നാലാം ദിവസത്തിലേക്ക്
സുപ്രഭാതം എഡിറ്റർ ടി. പി ചെറൂപ്പ
പിന്തുണയുമായെത്തി
മാവൂർ ചെറൂപ്പ:
16/06/23
നാല് പഞ്ചായത്തുകളിൽ നിന്നായ് ആയിരക്കണക്കിന് സാധാരണക്കാരായ പാവപ്പെട്ട രോഗികൾക്ക് ഏകാശ്രയമായിരുന്ന ചെറൂപ്പ ഹെൽത്ത് സെന്റർ തകർക്കാനുള്ള ആരോഗ്യ വകുപ്പിന്റെ യും , കേരള സർക്കാരിന്റെയും ഗൂഢശ്രമങ്ങൾക്കെതിരെയുള്ള പൊതുജന സമരം ഇന്ന് 4-ാം ദിവസത്തിലേക്ക് കടന്നു.
മുസ്‌ലിം ലീഗ് ചെറൂപ്പ ശാഖ കമ്മറ്റി കഴിഞ്ഞ രണ്ടാം തിയ്യതി തുടങ്ങി വെച്ച സമരം ഇന്ന് മുഖ്യധാരാ രാഷ്ട്രിയ പാർട്ടികൾ ഏറ്റെടുക്കുകയും ബഹുജന സമരമായി മാറുകയും ചെയ്തിരിക്കുകയാണ് .
സ്വകാര്യ ക്ലിനിക്കുകളെ സഹായിക്കും വിധത്തിലാണ് ആരോഗ്യ വകുപ്പിന്റെ ചെറൂപ്പ ഹെൽത്ത് സെന്ററിനോടുള്ള സമീപനമെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട് .
പാവപ്പെട്ട ജനങ്ങൾ അറിയാത്ത പല കളിയും ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ അറിഞ്ഞു കൊണ്ടാണന്ന് പുറമെ നിന്നും ആരോപണം ഉയർന്നിട്ടുണ്ട്
സർക്കാർ കാണിക്കുന്ന അവഗണനക്ക് ഒരു മാറ്റമുണ്ടാവുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോവാനാണ് സമരസമിതിയുടെ തീരുമാനം .
ഇന്നലെ കുന്ദമംഗലം മണ്ഡലം എം എൽ എ അഡ്വ പി ടി എ . റഹീം , കോൺഗ്രസ് നേതാവ് ദിനേശ് പെരുമണ്ണ , തുടങ്ങി യവർ സമരത്തെ അഭിവാദ്യം ചെയ്യാൻ എത്തിയിരുന്നു .
ഇന്ന് മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് കെ . മൂസമൗലവി , CPI നേതാവ് ചൂലൂർ നാരായണൻ , മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രടറി N.P. ഹംസമാസ്റ്റർ
മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്
എ കെ മുഹമ്മദലി
കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വളപ്പിൽ റസാഖ്
സുപ്രഭാതം എഡിറ്റർ ടി പി ചെറൂപ്പ
മജീദ് ചെറൂപ്പ
തുടങ്ങിയവർ സമരപ്പന്തലിലെത്തി സമരക്കാർക്ക് പിന്തുണ അറിയിച്ച് അഭിവാദ്യം ചെയ്തു സംസാരിച്ചു .
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments