വെന്നിയൂർ സ്വദേശിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി

mediaworldlive news Kozhikode 

മലപ്പുറം: 
10/08/23

വെന്നിയൂർ സി എച്ച് പ്രസിന് സമീപം ഉള്ള കിണറ്റിലാണ് വെന്നിയൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നെല്ലിക്കചെന സ്വദേശി
 ഷാഹുൽ ഹമീദിനെ(58) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ  ആണ് മൃതദേഹം കണ്ടെത്തിയത്.
കിണറിന് സമീപം ചോരപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആണ് പരിശോധന നടത്തിയത്.  താനൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ്  ആണ് മൃതദേഹം പുറത്തെടുത്തത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി
മീഡിയ വേൾഡ് ലൈവ് ന്യൂസ് മലപ്പുറം

Post a Comment

0 Comments