കോഴിക്കോട്:
12/08/23
മാപ്പിള പ്പാട്ട് ഗായിക വിളയിൽ ഫസീല ഇന്ന് പുലർച്ചെ കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിൽ വെച്ച് നിര്യാതയായി 63 വയസ്.
ഒത്തിരി ഗാനങ്ങൾ ആലപിച്ചു ജനഹൃദയങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയ ഗായിക യാണ് വിളയിൽ ഫസീല
കൊണ്ടോട്ടി ചീക്കോട് പഞ്ചായത്തിലെ വിളയിലിൽ ഉള്ളാട്ടുതൊടി വീട്ടിലാണ് ജനനം . അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടിയാണ് സംഗീതരംഗത്തേക്കുള്ള വഴി തെളിയിച്ചത്.
മുഹമ്മദ് മുസ്തഫ എന്ന ചിത്രത്തിൽ പി.ടി അബ്ദുറഹ്മാന്റെ രചനയായ അഹദവനായ പെരിയോനേ.... എന്ന ഗാനം എം.എസ് വിശ്വനാഥന്റെ സംഗീതത്തിൽ ഫസീല ആദ്യമായി പാടി. സ്വദേശത്തും വിദേശത്തും നിരവധി പരിപാടികൾ നടത്തിയിട്ടുണ്ട്. ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ഹജ്ജിന്റെ രാവിൽ ഞാൻ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണ മുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരിൽ മുങ്ങി, മണിമഞ്ചലിൽ, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുൽ ഖുറാവിൽ, യത്തീമെന്നെ, മക്കത്ത് പോണോരെ പ്രശസ്ത ഗാനങ്ങളിൽ കൂടിയാണ് കലാസ്നേഹികളുടെ ഹൃദയങ്ങളിലേക്ക് കടന്നു കയറിയത്
കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ഫോക് ലോർ അക്കാദമി ലൈഫ് അച്ചീവ്മെന്റ് അവാർഡ്, മാപ്പിള കലാരത്നം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇനി മാപ്പിളപ്പാട്ടിന്റെ സ്വരങ്ങൾ നൽകാൻ ഫസീല ഇല്ല
ഇന്ന് ഉച്ചയ്ക്കു ശേഷം വെള്ളിപറമ്പ് ജുമാമസ്ജിദിൽ ഖബറടക്കം നടക്കും മെന്ന് അറിയുന്നത് മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
അബ്ദു ചെറൂപ്പ

0 Comments