കോഴിക്കോട്:
09/08/23
വർത്തമാന കാലത്ത് സാമൂഹിക, സാംസ്കാരിക ഇടപെടലുകൾ അസാധ്യമായി മാറിയിരിക്കയാണെന്ന് പ്രശസ്ത എഴുത്തുകാരൻ കെ.ഇ.എൻ കുഞ്ഞഹമ്മദ്. കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി അവാർഡ് നേടിയ ഡോ. പി കെ പോക്കറിന് പ്രസാധകരായ വചനം ബുക്സ് നൽകിയ അനുമോദന ചടങ്ങിൽ അനുമോദന ഭാഷണം നടത്തുകയായിരുന്നു കെ.ഇ.എൻ വായനശാലകളെപ്പോലും കൈപ്പിടിയിലാക്കി വരുതിയിലാക്കാനുള്ള ഫാസിസ്റ്റ് തന്ത്രമാണ് നടക്കുന്നതെന്നും ഇതിനെ ചെറുത്തു തോൽപ്പിക്കാൻ സാംസ്കാരിക പ്രവർത്തകർ യോജിച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യാദൃശ്ചികമായി തത്വചിന്തയിലേക്ക് എത്തിയ വ്യക്തിയാണ് താനെന്ന് ഡോ. പി.കെ പോക്കർ മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു. ജമാൽ കൊച്ചങ്ങാടി അധ്യക്ഷനായി. ഡോ. ഖദീജ മുംതാസ്, ഐസക് ഈപ്പൻ, പി കെ പാറക്കടവ്, ഡോ.ഗോവിന്ദവർമ്മ രാജ, ടി.പി മമ്മു മാസ്റ്റർ, അബ്ദു ശിവപുരം, അബ്ദുല്ലക്കോയ കണ്ണങ്കടവ്, പി ടി കുഞ്ഞാലി, ഡോ. അബൂബക്കർ കാപ്പാട്, വി വി എ ശുക്കൂർ എന്നിവർ സംസാരിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments