കോഴിക്കോട്:
08/08/23
കോഴിക്കോട്
കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ടുമെൻ്റ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ല സമ്മേളനം 2023 ആഗസ്ത് 6 ന് സിവിൽ സ്റ്റേഷൻ KSESA ഹാളിൽ നടന്നു.
യോഗം സംഘടന സംസ്ഥാന പ്രസിഡണ്ട് ശ്രീ.പി.എസ്.വിനോദ്ഉദ്ഘാടനം ചെയ്തു .ജില്ല പ്രസിഡണ്ട് കെ.സി.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. മനോജ് മോഹൻ, ശ്രീ.ബാലു പുതുപ്പാടി,സലീം.പി എം., നിക്കോളാസ് കൊട്ടാരത്തിൽ .സജീവ് പി.കെ, ഷൈനി. എ. ഹർഷ, നിഗീഷ്,സഫറുള്ള ,ഭരതരാജൻ, ഷിബി കൃഷ്ണൻ,ഗർട്ടി ഡിക്രൂസ്
തുടങ്ങിവർ സംസാരിച്ചു. ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ, ശ്രീ എം.അരുണിനെ ചടങ്ങിൽആദരിച്ചു.വാഹന ഉടമസ്ഥാവകാശം മാറ്റൽ ആധാർ അധിഷ്ഠിതമാക്കുക, ജില്ല ആസ്ഥാനങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് പ്രിൻറിംഗ് സെൻറുകൾ സ്ഥാപിക്കുക, ജീവനക്കാരുടെ പ്രമോഷൻ നടപടികൾ സമയബന്ധിതമായി നടപ്പിലാക്കുക, ജോ.ആർ.ടി.ഒ. തസ്തികയിലേക്ക് സാങ്കേതിക യോഗ്യത നിർബന്ധമാക്കിയ നിയമ ഭേദഗതിപിൻവലിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.ഭാരവാഹികൾ ഭരതരാജൻ കെ. ( പ്രസി) ദിജീഷ് കെ.പി. ( ജനറൽസെക്രട്ടറി) ജയിൻ കെ.ജോസഫ് .(വൈസ് പ്രസി) ഷൈനി എ (ജോ. സെക്രട്ടറി) വിനോദൻ എം.പി.(ട്രഷറർ)
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
വാർത്തകൾ ലൈവായി അറിയാം ഗ്രൂപ്പിലേക്ക് സ്വാഗതം
www.mediaworldlive.com

0 Comments