മാവൂർ:
08/08/23
ഊർക്കടവ് ശാഖ ഗ്ലോബൽ കെഎംസിസിയുടെ നേതൃത്വത്തിൽ
പ്രവാസി കുടുംബ സംഗമവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.
ഊർക്കടവ് മുനവ്വിറുൽ ഇസ്ലാം മദ്രസ ഹാളിൽ ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡന്റ് അലി അക്ബർ സാഹിബിന്റെ അധ്യക്ഷതയിൽ മുഹമ്മദ് ഇഷാന്റെ കിറാഅത്തോടെ ആരംഭിച്ച പരിപാടി മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്
എം പി അഹമ്മദ് സാഹിബ്. ഉദ്ഘാടനം ചെയ്തു. യുവ പ്രഭാഷകനും പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ
ലത്തീഫ് മാസ്റ്റർ ഊർക്കടവ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ മോട്ടിവേഷൻ ട്രെയിനറായ
സലീം മാസ്റ്റർ ചാലിയം മോട്ടിവേഷൻ ക്ലാസ് അവതരിപ്പിച്ചു.
ചടങ്ങിൽ ഗ്ലോബൽ കെഎംസിസി ഉപാധ്യക്ഷൻ ഫൈസൽ കായലം സ്വാഗതം പറയുകയും സ്ഥലത്തെ മുസ്ലിം ലീഗിനെയും പോഷക ഘടകങ്ങളെയും പ്രതിനിധീകരിച്ച് ടി സലാം ഉർക്കടവ്, ഷമീം കൈതോന, മുംതാസ് കായലം എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിക്കുകയും പരിപാടിക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് പ്രോഗ്രാം കൺവീനർ മാങ്കുടി റസാഖ് സാഹിബ് നന്ദി പ്രകാശനം നിർവഹിക്കുകയും ചെയ്തു_
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
വാർത്തകൾ ലൈവായി അറിയാം www.mediaworldlive.com

0 Comments