പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ഓസ്ട്രേലിയൻ സംഘം സന്ദർശിച്ചു

mediaworldlive news Kozhikode 

മലപ്പുറം: 
04/08/23

ഒരു നോക്കു കാണാൻ മലപ്പുറത്തെ പാണക്കാട് കൊടപ്പനക്കൽ സ്വാന്തന കേന്ദ്ര ത്തിലേക്ക് ഓസ്ട്രേലിയൻ സംഘം 
സന്ദർശനം നടത്തി 


കേട്ടറിഞ്ഞ മലപ്പുറം ജില്ലയിലെ കൊടപ്പനക്കലും മറ്റും അനുഭവിച്ചറിയാന്‍ ഓസ്‌ട്രേലിയന്‍ സംഘം മലപ്പുറത്ത് എത്തി. 

മലപ്പുറം ജില്ലയുടെ സൗഹൃദത്തേയും മതമൈത്രിയേയും പറ്റി പഠിക്കാനാണ് ഓസ്‌ട്രേലിയന്‍ സംഘം ജില്ലയിലെത്തിയത്. ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ കോണ്‍സുല്‍ സാമുവേല്‍ മയേഴ്‌സും സംഘവും പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ഏറെനേരം ചെലവഴിച്ചും കാര്യങ്ങള്‍ പഠിച്ചുമാണ് മടങ്ങിയത്. പാണക്കാടെത്തിയ സംഘത്തെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചു. 

ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളില്‍ നിന്ന് കേരളം വേറിട്ട് നില്‍ക്കുന്ന സാഹചര്യം, ന്യൂനപക്ഷ സമുദായത്തിന്റെ വളര്‍ച്ച, വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍, മത സൗഹാര്‍ദം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കേരള സ്റ്റോറിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയണമെന്ന ആഗ്രഹമുണ്ടായിരുന്നെന്നും മതസൗഹാര്‍ദവും ഐക്യവുമാണ് കേരളത്തിലെത്തിയപ്പോള്‍ കാണാനായതെന്നും ഓസ്‌ട്രേലിയന്‍ സംഘം പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് മലപ്പുറം

Post a Comment

0 Comments