പുതുപ്പാടി:
03/08/23/
പുതുപ്പാടി പഞ്ചായത്തിലെ
പതിനാലാം വാർഡിൽ ഞാറ്റും പറമ്പിൽ പ്രദേശത്ത് കേവലം 60 സെന്റ് സ്ഥലത്ത് പ്രവർത്തനമാരംഭിക്കാൻ പോകുന്ന M/s ഭാരത് ഓർഗാനിക് ഫെർട്ടിലൈസർ ആൻഡ് പ്രോട്ടീൻ പൗഡർ യൂണിറ്റ് എന്ന കോഴി അറവ് മാലിന്യ പ്ലാന്റ്, നിരവധി നിയമലംഘനങ്ങളിലൂടെ ട്രയൽ റൺ നടത്താനുള്ള പ്രവർത്തനാനുമതി വാങ്ങിയിട്ടുള്ളതായി ബോധ്യപ്പെട്ടതാണ്. തികച്ചും അശാസ്ത്രീയമായി ഇത്തരത്തിൽ നിർമ്മിച്ച മുഴുവൻ മാലിന്യ പ്ലാന്റുകളിൽ നിന്നും പ്രദേശവാസികൾക്ക് വലിയ ദുർഗന്ധവും, മറ്റു പല മാരകരോഗങ്ങൾക്കും കാരണമായി കൊണ്ടിരിക്കുകയാണെന്ന് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട സർക്കാർ ഡിപ്പാർട്ട്മെന്റുകൾക്ക് തന്നെ മനസ്സിലായി തുടങ്ങിയിട്ടുണ്ട്, വയനാട് ജില്ലയിലെ മുട്ടിൽ ഗ്രാമപഞ്ചായത്തിൽ, ആറാം വാർലെ ( കാര്യമ്പാടി ), വാഴവെറ്റ എന്ന സ്ഥലത്ത് കഴിഞ്ഞ രണ്ടു വർഷക്കാലം പ്രവർത്തിച്ച M/S സ്ലൈസ് അപ്പ് ഓർഗാനിക്ക് പ്രൊഡക്ടസ് ലിമിറ്റഡ് രേൻഡറിങ് പ്ലാന്റ്റുമായി സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും തുടർന്ന് 08/05/2023 ന് വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയും, നിരവധി പേർക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങളും, തൊലിപ്പുറത്ത് ചൊറിച്ചിലും, വിട്ടുമാറാത്ത തലവേദനയും, മറ്റു വിവിധങ്ങളായ അസുഖങ്ങൾ ഉള്ളതായും കണ്ടെത്താൻ സാധിക്കുകയും തുടർന്ന് പ്ലാന്റ് അടിയന്തരമായി അടച്ചുപൂട്ടുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേടിനു കത്ത് നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പ്ലാന്റിന്റെ ലൈസൻസുകൾ റദ് ചെയ്യുകയായിരുന്നു.. ഇതേ രീതിയിൽ അതേ സംവിധാനങ്ങളോടെ ഞങ്ങളുടെ പ്രദേശത്തും വരുന്ന പ്ലാന്റിൽ നിന്ന് ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാവുമെന്നതിൽ സംശയമില്ല.
ജില്ലാ പൊല്യൂഷൻ കൺട്രോൾ ബോർഡ് നൽകിയ ഫൈനൽ റിപ്പോർട്ടിൽ,2021ൽ ഡി എൽ എഫ് എം സി കമ്മിറ്റി പുതുക്കിയ മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചു എന്നു എഴുതിയിരിക്കുന്നു. എന്നാൽ പുതുക്കിയ മാനദണ്ഡപ്രകാരം പ്ലാന്റിൽ നിന്ന് 100 മീറ്റർ ചുറ്റളവിൽ വീടുകൾ ഉണ്ടാവാൻ പാടില്ല എന്നിരിക്കെ അതെല്ലാം മറച്ചുവെച്ചാണ് പൊലൂഷൻ കൺട്രോൾ ബോർഡ് അന്തിമ റിപ്പോർട്ട് നൽകിയത്. പ്ലാന്റിൽ നിന്നും 60 മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന വീട്ട് ഉടമസ്ഥൻ പഞ്ചായത്തിലും പൊല്യൂഷൻ കൺട്രോൾ ബോർഡിലും പരാതി കൊടുത്തതാണ്, സൈറ്റ് പ്ലാൻ അപ്രൂവ് ചെയ്തപ്പോൾ ഈ വീടിന്റെ ലാൻമാർക്ക് രേഖപ്പെടുത്തിയിട്ടില്ല. ദൈനംദിനം 5000 ലിറ്റർ വെള്ളം വേണമെന്നിരിക്കെ ഈ പ്ലാന്റിന് സ്വന്തമായി കിണർ ഇല്ല. ഇതെല്ലാം മറച്ചുവെച്ചാണ് പൊലൂഷൻ കൺട്രോൾ ബോർഡ് ഇവർക്ക് ട്രയൽ നടത്താനുള്ള അനുമതി നൽകിയത്. പ്ലാന്റ് ഉടമസ്ഥനും,സ്ഥലമുടമയും തമ്മിൽ നിയമപ്രകാരം അജിസ്റ്റർ ചെയ്ത യാതൊരുവിധ ലേസ് ലൈസൻസ് എഗ്രിമെന്റുകളും നിലനിൽക്കുന്നില്ല, ഇത് ജില്ലാ വ്യവസായ ബോർഡിന്റെ മാനദണ്ഡത്തിന് എതിരാണ് എന്നിട്ടും പ്ലാന്റ് ഉടമസ്ഥർക്ക് കൽപ്പിതാനുമതി നൽകുകയാണ് ജില്ലാ വ്യവസായ ബോർഡ്..
അതേപോലെ കട്ടിപ്പാറ പഞ്ചായത്തിലെ ഫ്രഷ്കട്ട് എന്ന സ്ഥാപനവും പ്രദേശവാസികൾക്ക് ഉണ്ടാക്കിയിട്ടുള്ള ആരോഗ്യ പ്രശ്നങ്ങളും, വായു ജലമലിനീകരണവും നിരവധി ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തതും, ജനകീയ സമരങ്ങൾ നടന്നുവരുന്നതുമാണ്.
ഈ രീതിയിൽ നിരവധി നിയമലംഘനങ്ങളും അശാസ്ത്രീയതയിലും നിർമ്മിച്ചിട്ടുള്ള ഈ പ്ലാന്റ് ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കും വരെ ജനകീയ സമരം തുടരാനാണ് നാട്ടുകാരുടെയും സമരസമിതിയുടെയും തീരുമാനമെന്ന് ജനകീയ സമരസമിതി കമ്മിറ്റി അറിയിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments