03/08/23
പ്രിയ സുഹൃത്തേ,
ഡോ. പി.കെ പോക്കര്‍ എഴുതി വചനം ബുക്‌സ് പ്രസിദ്ധീകരിച്ച 'ബഷീര്‍, സര്‍ഗാത്മകതയുടെ നീല വെളിച്ചം' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി അവാര്‍ഡ് ലഭിച്ച വിവരം ഇതിനകം താങ്കളറിഞ്ഞിരിക്കുമല്ലോ. 2023 ആഗസ്റ്റ് 9-ാം തീയതി ബുധനാഴ്ച വൈകിട്ട് 3.30-ന് വചനം ബുക്‌സും വചനം റീഡേഴ്‌സ് ഫോറവും സംയുക്തമായി ഡോ. പോക്കറിനെ അനുമോദിക്കുകയാണ്. സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന അനുമോദന സദസ്സിലേക്ക് താങ്കളുടെ മഹനീയ സാന്നിധ്യം ഞങ്ങളാഗ്രഹിക്കുന്നു. പ്രത്യാശകളോടെ,
വചനം ബുക്‌സ് & വചനം റീഡേഴ്‌സ് ഫോറം
നൂര്‍ കോംപ്ലക്‌സ്, കോഴിക്കോട് 4
സ്ഥലം: ശിക്ഷക് സദന്‍
(റാം മനോഹർ റോഡ്, ചിന്താവളപ്പ്, ആലുക്കാസ് ജ്വല്ലറിക്ക് സമീപം, കോഴിക്കോട്)
തീയതി: 2023 ആഗസ്റ്റ് 09 ബുധനാഴ്ച 3.30 pm
കാര്യപരിപാടി
സ്വാഗതം: അബ്ദുല്ലക്കോയ കണ്ണങ്കടവ്
അധ്യക്ഷത: ജമാല്‍ കൊച്ചങ്ങാടി
അനുമോദന ഭാഷണം: കെ.ഇ.എന്‍
പങ്കെടുക്കുന്നവര്‍
ഡോ. ഖദീജ മുംതാസ്
പ്രഫ. ഐസക് ഈപ്പന്‍
പി.കെ പാറക്കടവ്
ഡോ. ഗോവിന്ദ വര്‍മ രാജ
ഡോ. ഔസാഫ് അഹ്്‌സന്‍
ടി.പി മമ്മു മാസ്റ്റര്‍
അബ്ദു ശിവപുരം
പി.ടി കുഞ്ഞാലി
ഡോ. അബൂബക്കര്‍ കാപ്പാട്
മറുപടി പ്രസംഗം:
ഡോ. പി.കെ പോക്കര്‍
നന്ദി: വി.വി.എ ശുകൂർ
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments