കുറ്റിക്കാട്ടൂർ:
11/09/23/
കഴിഞ്ഞ 7 വർഷമായി കുറ്റിക്കാട്ടൂരിൽ പ്രവർത്തിച്ചു വരുന്ന കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ ഓഫീസ്, പെരുവയൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ അനീഷ് പാലാട്ട്
ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ചെയർമാൻ എം .കെ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പതിനാലാം വാർഡ് മെമ്പർ പി ബാബു, പതിനഞ്ചാം വാർഡ് മെമ്പർ എം പി സലിം, ടി സുലൈമാൻ, ഈ പ്രദീപ്കുമാർ, റഹ്മാൻ കുറ്റിക്കാട്ടൂർ, ശർമു മാസ്റ്റർ, ബുഷ്റ മുണ്ടോട്ട് , വ്യാപാരി പ്രതിനിധി ഹബീബ് റഹ്മാൻ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. കുറ്റിക്കാട്ടൂരിൽ പാലിയേറ്റീവ് കെയർ കൺവീനർ മുസ് ലിഹ് പെരിങ്ങൊളം സ്വാഗതവും ട്രഷറർ കെ ബാബു നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
www.mediaworldlive.com
0 Comments