കുറ്റിക്കടവ് വാട്സപ്പ് ഗ്രൂപ്പ് ൻറെ കീഴിൽ നാട്ടിലെ പ്രായമായവരെ ഉൾപ്പെടുത്തി ചിറക് എന്ന പേരിൽ ബസ്സ് യാത്രക്ക് കുറ്റിക്കടവിൽ നിന്ന്* ഉത്തമൻ ചേട്ടൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

Mediaworldlivenewskozhikode

 മാവൂർ: 
11/09/23

വ്യത്യസ്ത  മതസ്ഥർ  ഒരുമിച്ചുള്ള യാത്രയായിരുന്നു.

വയനാട് ഭാഗത്തേക്കാണ് യാത്ര പോയത്, ആദ്യമായിട്ട് വയനാട് കയറുന്ന ആളുകൾ വരെ ഉണ്ടായിരുന്നു എന്നത് യാഥാർഥ്യം. നല്ല കാലാവസ്ഥ വെയിലില്ലാത്ത നല്ല മൂടിയ കാലാവസ്ഥയിൽ, ആദ്യം  എൻ ഊര് കയറി, നല്ല കാലാവസ്ഥയിൽ പ്രായമായവർ ഏറെ ആസ്വദിച്ചു.

 ഉച്ച ഭക്ഷണത്തിന്  ശേഷം കാരാപ്പുഴ ഡാം കണ്ട് തിരിച്ചിറങ്ങി, ബസ്സ് യാത്രയിൽ  പാട്ടു പാടിയും ഡാൻസ് കളിച്ചും അവർ എൻജോയ് ചെയ്തു.

കുറ്റിക്കടവ് വാട്സപ്പ് ഗ്രൂപ്പെന്ന ചിറകിലേറി ഒരു ദിനം അവർ പാറിപ്പറന്നു.



ഒരുപാട് മാസങ്ങളായി ഇത്തരം ഒരു പ്രവർത്തി നടത്തണമെന്ന ആലോചന തുടങ്ങിയിട്ട് അത് യാഥാർത്ഥ്യമായതിൽ ഒത്തിരി സന്തോഷം പങ്കുവെച്ചു പ്രവർത്തകർ. മറ്റുള്ളവർക്ക് മാതൃകയാകും വിധം ആർക്കും ഒരു പ്രയാസം കൂടാതെ യാത്ര പൂർത്തീകരിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments