സേവനപാതയിൽ ഐ എസ് എം .

mediaworldlivenewskozhikode
10/09/23
ഒളവണ്ണ: 

ഒളവണ്ണ കമ്പിളിപ്പറമ്പ് ശാഖയുടെ പാതയോരം ശുചീകരണ പ്രവർത്തനങ്ങൾ കെ എൻ എം ( മർകസുദ്ദഅ് വ ) വൈസ് പ്രസിഡണ്ട് ടി.കുഞ്ഞിക്കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു*

മതപ്രബോധന സാമൂഹ്യ സാംസകാരിക സേവനരംഗത്തും , അന്ധ വിശ്വാസ അനാചരങ്ങൾക്കെതിരെയും അരനൂറ്റാണ്ടിലേറെക്കാലമായി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഐ എസ്‌ എം കമ്പിളിപ്പറമ്പ് ശാഖ പാതയോരം ശുചീകരിച്ചു .

ആയിരത്തിലധികം വിദ്യാർത്ഥികളും നൂറ് കണക്കിന് വാഹനങ്ങളും ദിനേന കടന്ന് പോകുന്ന വൃത്തിഹീനമായ റോഡിന്റെ ഇരുവശങ്ങളും ശുചീകരിച്ചു . 

2024 ജനുവരിയിൽ മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് 10 -ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ ജനസേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശുചീകരണം നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു . 

കെ എൻ എം കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ടി.കുഞ്ഞിക്കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഐ എസ് എം കോഴിക്കോട് ജില്ലാ ഖജാഞ്ചി അബ്ദുസ്സലാം ,        ഐ എസ് എം സാമൂഹ്യക്ഷേമ വകുപ്പ് കൺവീനർ അബ്ദുറഹീം എന്നിവർ സംസാരിച്ചു .
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments