മാവൂർ:
17/09/23
മാവൂർ: മാവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപെട്ട ഫാത്തിമ ഉണിക്കൂരിനെ മുസ്‌ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.
ഒരു പതിറ്റാണ്ടിലേറെക്കാലമായി പൊതു രംഗത്തും ,ആരോഗ്യ പ്രവർത്തകയായും മികച്ച സേവനം നടത്തി വരുന്ന ഫാത്തിമ ഉണിക്കൂരിന് അർഹതക്കുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് നേതാക്കൾ അഭിപ്രായപെട്ടു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഷാക്കിർ പാറയിൽ, പി.ഉമ്മർ മാസ്റ്റർ, ടി.ടി.എ.ഖാദർ, എം. ഇസ്മായിൽ മാസ്റ്റർ, കാമ്പുറത്ത് മുഹമ്മദ്, കെ. ഉസ്മാൻ, എം.ടി. സലിം മാസ്റ്റർ, ടി.കെ.അബ്ദുല്ലക്കോയ,ഹബീബ് ചെറൂപ്പ,മുനീർ കുതിരാടം, ഷറഫുന്നിസ പാറയിൽ, വി.കെ. ഷരീഫ ,എ.എം. വേലായുധൻ എന്നിവർ അനുമോദന പ്രസംഗം നടത്തി. ജന: സെക്രട്ടറി കെ.ലത്തീഫ് മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡണ്ട് ടി.ഉമ്മർ മാസ്റ്റർ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
www.mediaworllive.com
0 Comments