കോഴിക്കോട് :
28/09/23/
കഴിഞ്ഞ 23 വർഷക്കാലമായി കോഴിക്കോട് മാവൂർ റോഡിലെ നൂർ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന വചനം ബുക്സ് ഈ മാസമിറങ്ങുന്ന ആറുപുസ്തകങ്ങളുടെ ഭാഗമായി മൂന്നെണ്ണം പുറത്തിറക്കി. പി.എ. എം ഹാരിസ് എഴുതിയ വിശ്വപൗരൻ മമ്പുറം ഫസൽ തങ്ങൾ, (ചരിത്രം) അബ്ദുറഹ്മാൻ ഹസനാറിന്റെ ഖുത്വ് ബാ സമാഹാരമായ നന്മയുടെ വാതായനങ്ങൾ, ഡോക്ടർ അബൂബക്കർ കാപ്പാട് എഴുതിയ അകവും പുറവും (നോവൽ) എന്നീ പുസ്തകങ്ങളാണ് ഇന്ന് വിപണിയിലിറങ്ങിയത്. അടുത്ത ദിവസം തന്നെ ബാക്കി മൂന്ന് പുസ്തകങ്ങൾ കൂടി വിപണിയിലെത്തുമെന്ന് ഡയരക്ടർ അബ്ദുല്ലക്കോയ , കണ്ണങ്കടവ് അറിയിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
mediaworldlivenews news kozhikode
www.mediaworldlive.com
0 Comments