മാവൂരിലെ ഷോപ്പിങ് കോംപ്ലക്സ് പൊളിക്കൽ വ്യാപാരികൾക്ക് പറയാനുള്ളത് കേട്ട ശേഷമേ നടപടിയെടുക്കാവൂ

media mediaworldlivenews news kozhikode 

മാവൂർ:               
30/09/23

മാവൂരിലെ പഴയകിയ ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്ന കാര്യത്തിൽ വ്യാപാരികൾക്ക് പറയാനുള്ളത് കേട്ടതിനു  ശേഷമേ നടപടിയെടുക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടതായി കോംപ്ലക്സിലെ കച്ചവടക്കാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കെട്ടിട അറ്റകുറ്റപ്പണി നടത്തി നവീകരിച്ച് നിലനിർത്തണമെന്നും കച്ചവടക്കാർ ആവശ്യപ്പെട്ടു. കച്ചവടക്കാരെ കേൾക്കുന്നതിനു മുമ്പ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റ കാര്യത്തിൽ നടപടിയൊന്നും എടുക്കരുതെ തെന്നാണ്ഹൈക്കോടതി ഉത്തരവിട്ടത്. കോംപ്ലക്സിലെ അഞ്ചു കച്ചവടക്കാരാണ് കോടതിയെ സമീപിച്ചത്. ഷോപ്പിംഗ് കോംപ്ലക്സിൽ വർഷങ്ങളായി കച്ചവടം ചെയ്യുന്നവരെ യാതൊരു മനുഷ്യത്വ പരിഗണനയും ഇല്ലാതെ കുടിയിറക്കുവാനാണ് ശ്രമം നടക്കുന്നത്.15 ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകുകയായിരുന്നു. നോട്ടീസ് നൽകുന്നതിന് മുമ്പോ ശേഷമോ കച്ചവടക്കാരോട്  ഇതിനെപ്പറ്റി അന്വേഷിക്കുകയോ വിവരങ്ങൾ തേടുകയോ കച്ചവടക്കാരുടെ അഭിപ്രായം  കേൾക്കുകയോ ചെയ്തിട്ടില്ല. ഈ കെട്ടിടത്തിനേക്കാൾ പഴയകിയ പല കെട്ടിടങ്ങളും അറ്റകുറ്റപ്പണി നടത്തിയും നവീകരിച്ചും സംരക്ഷിക്കുന്ന സമയത്താണ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിക്കണമെന്ന്ഗ്രാമപഞ്ചായത്ത് അധികൃതരും ഭാരവാഹികളും വാശിപിടിക്കുന്നത്.
ചിലരുടെ പിടിവാശി ഇതിന് പിന്നിൽ ഉണ്ടെന്ന് കരുതുന്നു. ഷോപ്പിംഗ് കോംപ്ലക്സിൽ  കെട്ടിടം അറ്റകുറ്റപ്പണി നടത്തിയതിന്റെ വിവരങ്ങൾ വിവരാവകാശ പ്രകാരം ആരാഞ്ഞപ്പോൾ 
ഇതു സംബന്ധമായി ഒരു രേഖയും പഞ്ചായത്തിന്റെ കൈവശം ഇല്ലെന്നാണ് മറുപടി കിട്ടിയത്. 40 വർഷമായി കച്ചവടം ചെയ്യുന്നവരാണ് കെട്ടിടത്തിൽ ഉള്ളവർ. ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിലൂടെ ഇവരുടെ ഉപജീവനമാർഗമാണ് ഇല്ലാതാകുന്നത്. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് കച്ചവടക്കാരുടെ ഒരു യോഗം പോലും പഞ്ചായത്ത് ഭരണസമിതി വിളിച്ചു ചേർത്തിട്ടില്ല. ഭരണസമിതി യോഗത്തിൽ വിഷയം ചർച്ചക്ക് വച്ചപ്പോൾ 8 അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കെട്ടിടം ഫിറ്റല്ല എന്ന രേഖ ഉദ്യോഗസ്ഥരെ സ്വാധീനിച്ചുണ്ടാക്കിയതാണെന്നും കച്ചവടക്കാർ ആരോപിച്ചു.
വാർത്താ സമ്മേളനത്തിൽ കച്ചവടക്കാരായ യു. ജയരാജൻ, കെ. മുരളീധരൻ, വി. അബ്ദുൽ നാസർ, എം. പി. സുലൈമാൻ, സി. ഹരീഷ് എന്നിവർ പങ്കെടുത്തു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
Mediaworldlivenews kozhikode 

www.mediaworldlive.com

MMMMMMMMMMMM

Post a Comment

0 Comments