കോഴിക്കോട്:
03/10/23
ഗാന്ധിയൻ ആശയ പ്രചരണ രംഗത്ത് സമഗ്ര സംഭാവന നൽകുന്നവർക്കായി
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ഏർപ്പെടുത്തിയ 2023 ലെ ഗാന്ധി ദർശൻ പുരസ്കാരം കേരള സർവോദയ മണ്ഡലം സംസ്ഥാന ഉപാദ്ധ്യക്ഷനും ഗാന്ധി മാർഗ്ഗ... ഉപഭോക്തൃ.... പരിസ്ഥിതിപ്രവർത്തകനുമായ . ടി.കെ.എ.അസീസിന് നൽകാൻ തീരുമാനിച്ചു
കൊല്ലം ആസ്ഥാനമായുള്ള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ , ശില്പവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം ഈ മാസം 6-ാന് കോഴിക്കോട് ചാത്തമംഗലം എം.ഇ.എസ് ആർട്സ് കോളേ ജിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അസീസിന്‌സമർപ്പിക്കും. അവിലേന്ത്യാ ഗാന്ധി സ്മാരകനിധിട്രസ്റ്റി കെ.ജി. ജഗദീശൻ ചെയർമാനും യൂത്ത് പ്രമോഷൻ കൗൺസിൽ പ്രസിഡണ്ട് സുമൻ ജിത് മിഷ: മെമ്പർ സെക്രട്ടറിയും അരുൺ ഭാരതീയൻ അംഗവുമായ സമിതിയാണ് ടി.കെ. എ.അസീസിനെ 2023 ലെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
കൊഴിക്കോട് പയ്യടി മേത്തൽ സ്വദേശിയായ അസീസ് നേരത്തേ ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വീരപുത്രന്റെ പാദ മുദ്രകൾ, ഗാന്ധിജി എന്ന ധർമ്മയുദ്ധം എന്നി രണ്ട് പുസ്തകങ്ങളുടെ എഡിറ്റർ ആണ്.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
mediaworldlivenews news kozhikode
0 Comments