പതിറ്റാണ്ടുകളുടെ രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തനങ്ങൾ അയവിറക്കി ഒരിക്കൽ കൂടി അവർ ഒത്ത് കൂടി

mediaworldlivenews kozhikode 


മക്ക കെ. എം. സി.സി.ജനറൽ ബോഡി യോഗം മുൻ പ്രസിഡണ്ട് പാലോളി മുഹമ്മദലി  ഉദ്ഘാടനം ചെയ്തു 

പെരിന്തൽമണ്ണ:
03 / 10 / 2023:

ചന്ദ്രിക റീഡേഴ്സ് ഫോറം എന്ന പേരിൽ മക്കയിൽ തുടക്കം കുറിക്കുകയും മക്ക കെ എം സി സിയായ് പടർന്ന് പന്തലിച്ച് , രാഷ്ട്രീയ സാമൂഹ്യ ജീവകാരുണ്യ മേഖലകളിൽ നിസ്തൂലമായ പങ്ക് വഹിക്കുകയും , പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ കഴിയുന്ന മക്ക കെ എം സി സി യുടെ പ്രവർത്തകർ എക്സ് മക്ക കെ എം സി സി എന്ന ബാനറിലാണ് ഒത്ത് കൂടിയത് .




മുസ്ലിം ലീഗ് പാർട്ടിയുടെ ഉപദേശനിർദേശങ്ങൾക്കനുസൃതമായി രാഷ്ട്രീയ സാമൂഹ്യ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് നാട്ടിലും പ്രവർത്തിക്കുമെന്നും പ്രത്യേകിച്ച് സംഘടനയിൽ മെമ്പർമാരായിരിക്കെ പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ സംഘടന പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നും ഭാരവാഹികൾ പറഞ്ഞു .



മക്ക കെ എം സി സി മുൻ പ്രസിഡണ്ട് പാലോളി മുഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു . പരിമിതികൾക്കുള്ളിൽ നിന്ന് അധ്വാനിക്കുന്നവരെ ചേർത്തുപിടിച്ച് കൊണ്ട് മക്കയിലെ വിവിധങ്ങളായ ഏരിയകളിൽ കെ എം സി സി കമ്മറ്റികൾ രൂപീകരിക്കുകയും , മക്ക കെ എം സി സിഹജ്ജ് സെൽ വ്യവസ്ഥാപിതമായി നടപ്പിൽ വരുത്തിയതും പ്രധാന നേട്ടങ്ങളാണെന്ന് പറഞ്ഞു . 

ആക്ടിംഗ് സെക്രട്ടറി മജീദ് കടുക്കൻ , കുണ്ടോട്ടി ഒരു വർഷത്തെ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു . 

പുതിയ കമ്മറ്റി ഭാരവാഹികളായി 
പ്രസിഡണ്ട് : അബ്ദുറഹ് മാൻ വടകര 
ജനറൽ സെക്രട്ടറി അഷ്റഫ് കെ കെ വിളയിൽ
ഖജാഞ്ചി: സൈനുദ്ദീൻ പാലോളി
ആക്ടിംഗ് സെക്രട്ടറിയായി മജീദ് കുണ്ടോട്ടി എന്നിവരെ തെരഞ്ഞെടുത്തു . 

വൈസ് പ്രസിഡണ്ടുമാർ :

മൊയ്തു പത്തൻ കുളം.  പാലക്കാട് 
പാലക്കൽ ഇബ്റാഹീം
(വയനാട് )
യു . മൊയ്തീൻ കുട്ടി കോടൂർ
ഹമീദ് മൊറയൂർ
മൂസക്കുട്ടി എൻ കെ
( മലപ്പുറം ) . 

ജോ: സെക്രട്ടറിമാർ

മൂസ കത്തറമ്മൽ (കോഴിക്കോട് )
ഹാഷിം മൂഴിക്കൽ
ഹംസ മണ്ണാർ മല
( മലപ്പുറം )
അലി മാനിപുരം
(കോഴിക്കോട് )
സൈഫുദ്ദീൻ . സി ഒളവണ്ണ
(കോഴിക്കോട് )

പ്രവർത്തക സമിതി

അബ്ദുറഷിദ് ദാരിമി  പൂവത്തിക്കൽ (മലപ്പുറം)
അബ്ദുറഹ് മാൻ മൗലവി
(ഓമാനൂർ )
കോയാമു നല്ലളം
സലീം സി കെ
കുട്ടിമോൻ പൂക്കോട്ടൂർ
അബ്ദുല്ല പാണ്ടിക്കാട്
മൂസ മാട്ടറ
മുഹമ്മദലി M K
മൊയ്തീൻ കുട്ടി . ടി കെ
( കുഞ്ഞാപ്പു )
അലി കുമാരനല്ലൂർ
ഇബ്റാഹിം ദേവർ കോവിൽ .

അഷ്റഫ്. കെ കെ വിളയിൽ ആ മുഖഭാഷണം നടത്തി . അബ്ദുറഹിമാൻ വടകര അദ്ധ്യക്ഷത വഹിച്ചു . അലി മാനിപുരം , സൈനുദ്ദീൻ പാലോളി , മൂസക്കുട്ടി , ഓമാനൂർ മൗലവി , മജീദ് കുണ്ടോട്ടി , സൈഫുദീൻ ഒളവണ്ണ എന്നിവർ സംസാരിച്ചു . 

ഓമാനൂർ മൗലവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു . അബ്ദുറഷീദ് ദാരിമി പ്രാർത്ഥന നടത്തി .
മീഡിയ വേൾഡ് ലൈവ് ന്യൂസ് മലപ്പുറം

mediaworldlivenews kozhikode 
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞ്ഞങ്ങളെ അറീയിക്കുക

9633346448 വാഡ്സപ്പ് ചെയ്യുക 


Post a Comment

0 Comments