കോഴിക്കോട്:
06/11/23
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾക്ക് നിർമ്മിച്ചു നൽകുന്ന കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ ആദ്യത്തെ സ്നേഹഭവനം കോഴിക്കോട് റൂറൽ ഉപജില്ലയിലെ വെള്ളായിക്കോട് പൊയിൽത്താഴത്ത് പൂർത്തിയായി. വീടിന്റെ താക്കോൽദാനം വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. ശ്രീ. അഡ്വ. പി.ടി.എ. റഹിം എം.എൽ.എ. അധ്യക്ഷം വഹിച്ച ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഗീത പി.സി., കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. അരിയിൽ അലവി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ഷാജി പുത്തലത്ത്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി സി.ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. രാജീവ് പെരുമൺപുറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ശ്യാമള പറശ്ശേരി, വാർഡ് മെമ്പർമാരായ ശ്രീ. വി പി കബീർ, ശ്രീമതി സക്കീന, ശ്രീമതി സലോമി അഗസ്റ്റിൻ, ശ്രീമതി ഷീല ജോസഫ്, റഷീദ് മാസ്റ്റർ, എ. രാകേഷ്, രൂപേഷ് ടി. തുടങ്ങിയവർ സംസാരിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
9633346448 🪀
കോഴിക്കോട്
0 Comments