മാവൂർ ചെറുപ്പ:
07/11/23/
ചെറൂപ്പ അങ്ങാടിയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ഒഴുകാൻ തുടങ്ങിയിട്ട് രണ്ട് ദിവസമായി .
ഇതുവരെ വാട്ടർ അതോറിറ്റിയുടെ ഉത്തരവാദപ്പെട്ടവർ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല.
കോഴിക്കോട് സിറ്റി യിലുള്ള ആയിരകണക്കിന് ആളുകൾ ഉപയോഗിക്കുന്ന വെള്ളമാണ് നടുറോഡിൽ കൂടി ഒഴുകി പോകുന്നത്.
പല ഭാഗങ്ങളിലും പൈപ്പ് പൊട്ടൽ സ്ഥിരം പരിപാടിയാണ് . ദിവസങ്ങളോളം തെങ്ങിക്കടവ് വാട്ടർ ബ്രിഡ്ജിൽ പുതുതായി നിർമ്മിച്ച പൈപ്പും പൊട്ടി വെള്ളം പാഴായിരുന്നു.
കോർപ്പറേഷനിലേക്ക് പോകുന്ന കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ് ലെൻ പൊട്ടിയാണ് കൂടിവെള്ളം നഷ്ടപ്പെടുന്നത്.
നാട്ടുകാർ പരാതി കൊടുത്തിട്ടും കേടുപാടുകൾ തീർത്ത് സാധാരണ ഗതിയിലാക്കാൻ ഇത് വരെ ബന്ധപ്പെട്ടവർ ശ്രമിച്ചിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി .
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
9633346448
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
0 Comments