മാവൂർ:
09/12/2023
'മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുക' മനുഷ്യാവകാശ സദസ്സ് നാളെ ഞായർ മാവൂരിൽ
മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയെന്ന പ്രമേയം മുൻനിർത്തി ജമാഅത്തെ ഇസ്ലാമി ജില്ല സമിതി സംഘടിപ്പിക്കുന്ന മനുഷ്യാവകാശ സദസ്സ് ഞായറാഴ്ച വൈകുന്നേരം നാലിന് മാവൂർ ടാക്സി സ്റ്റാൻഡിൽ നടക്കുമെന്ന് സംഘാടകർ മാവൂർ പ്രസ് ഫോറത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. യു.എൻ മനുഷ്യാവകാശ പ്രഖ്യാപനം വന്നിട്ട് മുക്കാൽ നൂറ്റാണ്ട് പൂർത്തിയായിട്ടും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ലോകത്തുടനീളം കാണുന്നത്. ഫലസ്തീനിലും ജനാധിപത്യത്തിൽ അഭിമാനം കൊള്ളുന്ന നമ്മുടെ രാജ്യത്തുമടക്കം നടക്കുന്ന അതിക്രമങ്ങൾ നാൾക്കുനാൾ വർധിക്കുകയാണ്. സ്ത്രീകൾക്ക് നേരെയുള്ള കൈയേറ്റങ്ങൾ, ശിശുഹത്യകൾ, ബാലവേല, കുട്ടികളോടുള്ള ക്രൂരതകൾ എല്ലാം അനുദിനം ഏറിവരുന്നു. കടുത്ത വിവേചനങ്ങളും അനീതിയും പൗരത്വ നിഷേധ ഭീഷണികളും ന്യൂനപക്ഷങ്ങളെയും പാർശ്വവൽക്കരിക്ക പ്പെട്ടവരെയും വേട്ടയാടുന്നു.
ഈയൊരു സന്ദർഭത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതിഷേധിക്കാനും മനുഷ്യാവകാശങ്ങളെകുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കാനുമാണ് ജമാഅത്തെ ഇസ്ലാമി മനുഷ്യാവകശ സദസ്സ് സംഘടിപ്പിക്കുന്നത്. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ സദസ് ഉദ്ഘാടനം ചെയ്യും. മാധ്യമം-മീഡിയാവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മാധ്യമ പ്രവർത്തകൻ എൻ.പി. ചെക്കുട്ടി, ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗം കൂട്ടിൽ മുഹമ്മദലി, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി, കെ.പി.സി.സി മെമ്പർ ഡോ. ഹരിപ്രിയ, മാവൂർ സൗഹൃദ വേദി വൈസ് പ്രസിഡൻ്റ് എം.ടി. ജോസ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതി അംഗം വി.പി. ശൗക്കത്തലി എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജില്ല സെക്രട്ടറി കെ. അബ്ദുൽ മജീദ്, ജില്ല പി.ആർ സെക്രട്ടറി,
സിറാജുദ്ദീൻ ഇബ്‌നുഹംസ,
വനിത വിഭാഗം ജില്ല വൈസ് പ്രസിഡൻ്റ് സുഹ്റ മൻസൂർ, വനിത വിഭാഗം ഏരിയ കൺവീനർ വി. ഷംല ഹമീദ്, ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി ഇ. സാദിഖലി എന്നിവർ പങ്കെടുത്തു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
കുറഞ്ഞ ചിലവിൽ നിങ്ങളുടെ പരസ്യം
കേരളത്തിലെ എല്ലാ വായനക്കാരിലേക്കും എത്തിക്കുന്നു.
കുറഞ്ഞ നാളുകൾ കൊണ്ട് നേരായ വാർത്ത ലൈവായി വായനക്കാർക്ക് നൽകുന്ന മീഡിയ വേൾഡ് ലൈവ് ന്യൂസ്
ഞങ്ങളുടെ വാട്സ്ആപ് നമ്പറിൽ നിങ്ങൾക്കും ബന്ധപ്പെടാം
*9633346448*
www.mediworldlive.com
0 Comments