കോഴിക്കോട് :
29/12/2023
കേരളത്തിന്റെ സാംസ്കാരിക നഗരം എന്ന് ഖ്യാതി നേടിയ കോഴിക്കോടിന്റെ ആസ്വാദക ഹൃദയത്തിലേക്ക് പെയ്തിറങ്ങിയ ശ്രീക്കുട്ടിയുടെ സംഗീത ധാര .
മലയാള മനസ്സിൽ കൂട്ടുകൂടിയ സ്വരമാധുരിയുടെ ഗായകൻ എം. ജി. ശ്രീകുമാറിന്റെ സംഗീതസപര്യയുടെ നാല്പതാം വാർഷികം കൊണ്ടാടാൻ മാധ്യമ ത്തോടൊപ്പം കാലിക്കറ്റ് സെന്ററിൽ എത്തിയത് ആയിരങ്ങൾ .
ജനസാഗരത്തെ സാക്ഷിയാക്കി എം ജിയും സംഘവും തൊടുത്തുവിട്ട ഓരോ പാട്ടും നിറഞ്ഞ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ എതിരേറ്റത്.
എംജി ശ്രീകുമാറിന്റെ നാല്പത് വർഷം പിന്നിട്ട വഴികൾ കോർത്തിണക്കിയാ യിരുന്നു പരിപാടി അവതരിപ്പിച്ചത്.
കേരള ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങ് ഘാടനം ചെയ്തു .മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹിമാൻ , എം ജി ശ്രീകുമാറിനെ പൊന്നാടയണിച്ചു. പി.എം. സ്വാലിഹ് ആമുഖഭാഷണം നടത്തി . ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി , ഗിരീഷ് പുത്തഞ്ചേരിയുടെ ഭാര്യ, പി.ഐ.നൗഷാദ് ,ഇടവേള ബാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .എം ജി ശ്രീകുമാർ മറുപടി പ്രസംഗം നടത്തി. മാധ്യമം ബുക്സ് പ്രസിദ്ധീകരിച്ച മഹമൂദ് ദർവീശിന്റെ കവിതകളുടെ സമാഹാരമായ
വി.എ. കബീർ
എഡിറ്റ് ചെയ്ത
"ഗലീലിയിൽ കുരുവികൾ മരിച്ചുവീഴുന്നു " എന്ന പുസ്തകത്തിൻറെ പ്രകാശനം എം.ജി.ശ്രീകുമാർ നിർവഹിച്ചു , ആംഗർ മിഥുൻ സദസ്സിനെ കയ്യിലെടുത്തു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
കേരളത്തിലെ എല്ലാ ജില്ലയിലെയും വാർത്തകൾ ലൈവായി അറിയുവാൻ
✒️✒️✒️✒️✒️✒️✒️✒️✒️
മീഡിയ വേൾഡ് ന്യൂസ് ഗ്രൂപ്പിൽ അംഗമാവുക
*കൂടുതൽ വാർത്തകൾ ലൈവായി അറിയാം മീഡിയ വേൾഡ് ന്യൂസ്. സൈറ്റിലേക്ക് സ്വാഗതം*
www.mediaworldlive.com
*നിങ്ങളുടെ പരിസരത്തുള്ള പരസ്യം*
ഇനി കുറഞ്ഞ ചിലവിൽ "വാട്ട്സ് അപ്പ്" ഗ്രൂപ്പുകൾ വഴി നിങ്ങളുടെ പരസ്യങ്ങൾ ചെയ്യാം...
പരസ്യങ്ങൾ നൽകുന്നതിനും വാർത്തകൾ നൽകുന്നതിനും ഞങ്ങളുടെ നമ്പറിൽ വിളിക്കൂ...
*9633346448* 🪀
0 Comments