MES സംസ്ഥാന തല ക്വിസ് മത്സരം - MES പട്ടാമ്പി ചാമ്പ്യൻമാർ.

media world live news Kozhikode 

കോഴിക്കോട്: 
    22/12/2023

വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന എം ഇ എസ് വൈജ്ഞാനിക മേഖലയിൽ പുതുപുത്തൻ മാറ്റങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി എം ഇ എസ് സ്കൂൾ എജ്യുക്കേഷൻ ബോർഡ് കേരളയുടെ ആഭിമുഖ്യത്തിൽ  കൈത പൊയിൽ എം.ഇ.എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂളിൽ  സംഘടിപ്പിച്ച എം ഇ എസ്  സി ബി എസ് ഇ സംസ്ഥാന തല ക്വിസ് മത്സരത്തിൽ എം ഇ എസ് പട്ടാമ്പി ഇന്റർനാഷണൽ സ്കൂൾ എവറോളിംഗ് ചാമ്പ്യൻമാരായി. എം ഇ എസ് എഞ്ചിനിയറിംഗ് കോളേജ് കാമ്പസ് സ്കൂൾ കുറ്റിപ്പുറം 1st റണ്ണറപ്പും എംഇഎസ് രാജാ റസിഡൻഷ്യൽ സ്കൂൾ ചാത്തമംഗലം 2 nd റണ്ണറപ്പും നേടി.
കൈതപ്പൊയിൽ എം ഇ എസ് ഗ്രൗണ്ടിൽ നടന്ന പരിപാടി നോവലിസ്റ്റും ജേർണലിസ്റ്റുമായ UK കുമാരൻ ഉദ്ഘാടനം നിർവ്വഹിച്ചു.    MES മലപ്പുറം ജില്ലാ പ്രസിഡണ്ട്  ഷാഫി ഹാജി അധ്യക്ഷത വഹിച്ചു.സ്കൂൾ വൈസ് ചെയർമാൻ
R K മൊയ്തീൻ കോയ പതാക ഉയർത്തി.



സ്കൂൾ എജ്യുക്കേഷൻ ബോർഡ് സെക്രട്ടറി KMD മുഹമ്മദ് ട്രോഫികൾ വിതരണം ചെയ്തു. നജ്മുദ്ദീൻ തിരൂര് ,ബാലകൃഷ്ണൻ, എ സി അബ്ദുൾ അസീസ് , T K സുബൈർ , പി.ജാഫർ , പി ടി എ പ്രസിഡണ്ട് സോയ , മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ Mr. Sunil MI  നന്ദിയും പറഞ്ഞു

നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ പരസ്യംങ്ങളും ഞങ്ങളുടെ വാട്സ്ആപ് നമ്പറിൽ അയക്കുക
കുറഞ്ഞ ചിലവിൽ ക്രിസ്മസ് ഓഫറിൽ 5 ദിവസത്തെ പരസ്യം സൗജന്യമായി ചെയ്യുന്നു

Media world live news Kozhikode

www.mediaworldlive.com

Post a Comment

0 Comments