കൈതപ്പൊയിൽ:
23/01/2024
കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ പാലയ്ക്കൽ ഗോത്രവർഗ്ഗ കോളനി നിവാസികൾക്ക് വസ്ത്രങ്ങൾ നൽകി
എം ഇ എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂളിലെ .
വിദ്യാർത്ഥികൾ ശേഖരിച്ച വസ്ത്രങ്ങൾ സ്കൂൾ മാനേജർ കെ എം ഡി മുഹമ്മദ് കോളനി നിവാസികൾക്ക് കൈമാറി.
കോളനി നിവാസികളുടെ ജീവിത ചുറ്റുപാടുകളെ കുറിച്ചും, അവരുടെ പ്രയാസങ്ങളെ കുറിച്ചും, അവർക്കാവശ്യമായ വിദ്യാഭ്യാസം, ചികിൽസ തുടങ്ങിയവയിൽ ഇനിയും എല്ലാ സഹായങ്ങളും വിദ്യാർത്ഥികൾ വാഗ്ദാനം ചെയ്തു.
ജാൻസി വർഗ്ഗീസ്, കോലിക്കുന്ന് സുരേഷ്, സുസ്മിത, ലുലുമീരാൻ, ശ്രീകല എന്നീ അധ്യാപകരോടൊപ്പം സന ഫാത്തിമ, ഫഹ്മിയ ദിൽ റുബ, ആഫ്രിൻ ഫാത്തിമ, ആദിത് കൃഷ്ണ, അബ്ദുൽ ബാസിത് തുടങ്ങിയ വിദ്യാർത്ഥികൾ പരിപാടിക്ക് നേതൃത്വം നൽകി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട് സംസ്ഥാനത്തെ പതിനാല് ജില്ലയിലേയു വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ മീഡിയ വേൾഡ് ലൈവ് ന്യൂസ് സന്ദർശിക്കുക
www.mediaworldlive.com
വാർത്തയും പരസ്യവും നൽകുന്നതിന്
താഴെ കാണുന്ന വാട്സപ്പ് നമ്പറിൽ ബന്ധപ്പെടുക
9633346448
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
0 Comments