കോഴിക്കോട്
19/02/2024
കേരളത്തിലെ ഇസ്‌ലാഹീ നവോത്ഥാന മുന്നേറ്റത്തിൽ പുതിയ അദ്ധ്യായം രചിച്ച് പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് പ്രൗഢസമാപനം കുറിച്ചു .
എല്ലാവരാലും മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റിയാണ് തികച്ചും ഹരിത പ്രോട്ടോകോൾ പാലിച്ച് കൊണ്ടുള്ള മഹാസമ്മേളനത്തിന് തിരശ്ശീല വീണത് .
സംഘാടകരുടെ സർവ്വ കണക്കുകളും ഭേദിച്ച് ഒഴുകിയെത്തിയ ലക്ഷക്കണക്കിന് പ്രവർത്തകർ വ്യതിയാനം സംഭവിക്കാത്ത ആദർശത്തിൻ്റെ ഊർജ്ജവും കരുത്തും വിളിച്ചോതിക്കൊണ്ടാണ് നഗരിയിൽ ഒത്ത് കൂടിയത് .
മുഖ്യമന്ത്രി പിണറായി വിജയൻസമാപന സമ്മേളനം ഉത്ഘാടനം ചെയ്തു .
സാമ്രാജ്യത്വശക്തികൾക്കെതിരെ പോരാടിയ ധീരരായ മുസ്ലിം പോരാളികളുടെ പാരമ്പര്യവും , കേരള മുസ്ലിംനവോത്ഥാന പ്രവർത്തനങ്ങളും മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
കെ എൻ എം മർക്കസുദ്ദഅവ പ്രസിഡണ്ട് ഡോ. ഇ കെ അഹമ്മദ് കുട്ടി അദ്ധ്യക്ഷനായി . പ്രതിപക്ഷ ഉപനേതാവ് പി കെ. കുഞ്ഞാലിക്കുട്ടി സാഹിബ് , ഡോ: ശശി തരൂർ എം പി , ഡോ:അബ്ദുസ്സമദ് സമദാനി , ഫലസ്തീൻ എസ് സി മീഡിയ വിഭാഗം മേധാവി ഡോ. അബ്ദു റാസിഖ് അബൂജസൽ , അറബ് ലീഗ് അംബാസിഡർ ഡോ. മാസിൻ അൽ മസൂദി , വി പി മുഹമ്മദലി , മലബാർ ഗ്രൂപ്പ് എം ഡി എം.പി . അഹമ്മദ് പ്രസംഗിച്ചു . കെ എൻ എം മർക്കസുദ്ദഅവ സെക്രട്ടറി എൻ.എം അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു . മർക്കസുദ്ദഅവ ജനറൽസെക്രട്ടി സി പി ഉമർ സുല്ലമി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു . ഭാവിപ്രവർത്തന നയരേഖ സെക്രട്ടറി പ്രെഫ. കെ പി സകരിയ അവതരിപ്പിച്ചു . സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ സമാപനഭാഷണം നടത്തി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ പരസ്യംങ്ങൾ ഞങ്ങളുടെ താഴെക്കാണുന്ന വാഡ്സആപ്
നമ്പറിൽ ബന്ധപ്പെടുക
9633346448
www.mediaworldlive.com
Kozhikode Kerala
0 Comments