ഇന്ന് സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ 20 രൂപയ്ക്ക് യാത്ര ചെയ്യാം

 mediaworldlive news Kozhikode 

കൊച്ചി:                                

അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച്‌ ഇന്ന് ബുധൻ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ കുറഞ്ഞ നിരക്കില്‍ യാത്രചെയ്യാം.


വനിതകള്‍ക്ക് കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനില്‍നിന്ന് ഏത് ദൂരവും എത്രതവണ വേണമെങ്കിലും 20 രൂപക്ക് യാത്രചെയ്യാം. 

മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കായി പരിപാടികളും മെഡിക്കല്‍ ക്യാമ്പുകളും ഒരുക്കുന്നുണ്ട്. സ്ത്രീകള്‍ക്കായി സൗജന്യ ബോണ്‍ ഡെന്‍സിറ്റി പരിശോധയും വനിത ദിനത്തില്‍ മുട്ടം, ഇടപ്പള്ളി, എം.ജി റോഡ്, വൈറ്റില സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് 2.30ന് കലൂര്‍ മെട്രോ സ്റ്റേഷനില്‍ കൊച്ചിന്‍ ബിസിനസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബ് നടത്തും. എന്ന് അധികൃതർ അറിയിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കൊച്ചി റിപ്പോർട്ട്

Post a Comment

0 Comments