നാളെ പരീക്ഷ യുടെ തുടക്കം വിദ്യാർത്ഥി കൾ ജാഗ്രതയിൽ

mediaworldlive news Kozhikode 

തിരുവനന്തപുരം: 

വിദ്യാർഥികൾ കാത്തിരുന്ന  
എസ്.എസ്.എല്‍.സി പരീക്ഷ നാളെ തുടങ്ങും. 4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി.


രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക. ആകെ 2,960 പരീക്ഷാ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മാര്‍ച്ച്‌ 29 ന് പരീക്ഷ അവസാനിക്കും. മൂല്യനിര്‍ണ്ണയം 70 ക്യാമ്ബുകളിലായി ഏപ്രില്‍ 3 മുതല്‍ 26 വരെയുള്ള തീയതികളിലായി പൂര്‍ത്തീകരിയ്ക്കും. മേയ് രണ്ടാം വാരത്തില്‍ ഫലം പ്രസിദ്ധീകരിക്കും.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments