ഫോക് ലോർ അക്കാദമി അവാർഡ് നേടിയ ഉമ്മർ മാവൂരിനുള്ള കലാലീഗിന്റെ ആദരവ് മാവൂർ എസ് ടിയു ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.13ന്

media world live news Kozhikode


മാവൂർ:           
11/02/2024

മാപ്പിള കലാ രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ചതിന് കേരള ഫോക് ലോർ അക്കാദമി അവാർഡിന് അർഹനായ ഉമ്മർ പി. മാവൂരിനെ
 കേരള കലാലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ആദരിക്കുന്നു.  ഫെബ്രുവരി 13 ന് വൈകുന്നേരം നാലിന് മാവൂർ എസ്.ടി.യു ഓഡിറ്റോറിയത്തിൽ വെച്ചാണ് ആദരവ് നൽകുക എന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.                                              



ഒപ്പന വട്ടപ്പാട്ട് മാപ്പിളപ്പാട്ട് രംഗത്ത് പരിശീലകനായി 30 ലേറെ വർഷം ഉമ്മർ രംഗത്തുണ്ട്. ജില്ലാ -  സംസ്ഥാന തലങ്ങളിലെ യുവജനോത്സവങ്ങളിൽ ഉമ്മർ പരിശീലിപ്പിച്ച മാപ്പിള കലകൾക്കാണ് മിക്കവാറും സമ്മാനങ്ങൾ ലഭിക്കാറുള്ളത്. 


  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. വാസന്തി വിജയൻ ഉദ്ഘാ ടനം ചെയ്യും. കലാലീഗ് ജില്ല പ്രസിഡന്റ് സുബൈർ നെല്ലുളി, ജില്ല സെക്രട്ടറി സി. മുനീറത്ത് ടീച്ചർ, നിയോജക മണ്ഡലം പ്രസിഡന്റ് ഹമീദ് പൂവാട്ടുപറമ്പ്, സെക്രട്ടറി മുജീബ് റഹ്മാൻ എടക്കണ്ടി, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ. മുഹമ്മദലി. മാവൂർ പഞ്ചായത്ത് മുസ്‌ലിംലീഗ്  പ്രസിഡന്റ് എൻ പി.അഹമ്മദ്. ലത്തീഫ് മാസ്റ്റർ . ഹബീബ് ചെറൂപ്പ . ടി.പി. ഉമ്മർ ചെറൂപ്പ . ഉമ്മർ മാസ്റർ പുലപ്പപാടി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണികൂർ .മുതലായവർ ചടങ്ങിൽ പങ്കെടുക്കും.    

വാർത്താസമ്മേളനത്തിൽ കേരള കലാ ലീഗ്  മാവൂർ പഞ്ചായത്ത്   പ്രസിഡണ്ട് അബ്ദുല്ലക്കുട്ടി ചെറൂപ്പ,                

ജനറൽ സെക്രട്ടറി അൽഫി ഉസ്മാൻ കുറ്റിക്കടവ്,         വൈസ് പ്രസിഡന്റ് യൂനുസ് അലി കൽപ്പള്ളി എന്നിവർ പങ്കെടുത്തു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ പരസ്യംങ്ങൾ താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക

9633346448
www.mediaworldlive.com

Kozhikode 

Post a Comment

0 Comments