വെള്ളിപറമ്പ്
27/02/2024
കുന്ദമംഗലം നിയോജക മണ്ഡലം കേരളകലാ ലീഗ് ഫാമിലി മീറ്റ് 29-2-24 വ്യാഴാഴ്ച 3 മണി മുതൽ വെള്ളിപറമ്പ് സിൽവർ പ്ലാസ ഓഡിറ്റോറിയത്തിൽ കലാമിയ 2K 24 എന്ന പേരിൽ നടത്തപ്പെടുകയാണ്.
കലാ സാംസ്കാരികരംഗത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് കേരള കലാലീഗ്.
യുവകലാകാരൻമാരെ പ്രോൽസാഹിപ്പിക്കുകയും പ്രതിഭകൾക്ക് അവാർഡ് നൽകി അഭിനന്ദിക്കുകയും
അവശകലാകാരൻമാരെ സഹായിക്കുകയും ചെയ്യുകയുമാണ് ഈ കൂട്ടായ്മ നടത്തിക്കൊണ്ടിരിക്കുന്നത്.
കുന്ദമംഗലം മണ്ഡലത്തിൽ കലാ അക്കാഡമി സ്ഥാപിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തുവാൻ കലാ ലീഗ് മുൻകൈ എടുത്ത് പ്രവത്തിക്കുന്നതാണ്.
കലാമിയയിലെ കലാവിരുന്നിന് കലാ ലീഗിലെ തന്നെ കലാകാരൻമാർ നേതൃത്വം നൽകും.
വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ 9 മണി വരെയാണ് കലാപരിപാടികൾ നടക്കുന്നത്.
സംസ്ഥാന പ്രസിഡണ്ട് ടി.എം.സി അബൂബക്കർ , ചെയർമാർ തൽഹത്ത് കുന്ദമംഗലം ജില്ലാ പ്രസിഡണ്ട് സുബൈർ നെല്ലൂളി, കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് ഹമീദ് പൂവ്വാട്ട് പറമ്പ് ,ജന.സെക്രട്ടറി മുജീബ് റഹ്മാൻ ഇടക്കണ്ടി,റഷീദ് നാസ്, അഷ്റഫ് വെള്ളിപറമ്പ് , അബ്ദുള്ളക്കുട്ടി ചെറൂപ്പ, നൗഷാദ് സഹാറ, ഉമ്മർ മാവൂർ. ബഷീർ കൽപ്പള്ളി. യൂനുസ് അലി കൽപ്പള്ളി മറ്റു പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
9633346448
www.mediaworldlive.com
Kozhikode Kerala
0 Comments