അമിഗോസ് ഫുട്ബോൾ അക്കാദമി ഒളിമ്പ്യൻ കെ.ടി ഇർഫാൻ ഉദ്ഘാടനം ചെയ്തു.

media world live news Kozhikode 

മുക്കം:         
27/02/2024

ചേന്നമംഗലൂർ ജി എം യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി പുതുതായി ആരംഭിച്ച ഫുട്ബോൾ അക്കാദമി"എമിഗോസ്" ഒളിമ്പ്യൻ കെ.ടി.ഇർഫാൻ ഉദ്ഘാടനം ചെയ്തു.അക്കാദമിയുടെ കീഴിൽ 100 കുട്ടികൾക്ക് സ്ഥിരമായി പരിശീലന സൗകര്യമൊരുക്കും.പുൽപറമ്പ് ദർസി മൈതാനിയിൽ നടന്ന അക്കാദമി ഉദ്ഘാടന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.വാസു  അധ്യക്ഷത വഹിച്ചു.ഊർജ്ജസ്വലതയും ഉത്സാഹവും ഉള്ള യുവതലമുറയെ വാർത്തെടുക്കാൻ കായിക പരിശീലനങ്ങളും ഫുട്ബോൾ അക്കാദമികളും നാടിന് വലിയ മുതൽക്കൂട്ടാകുമെന്ന് ഒളിമ്പ്യൻ കെ.ടി.ഇർഫാൻ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.              



നാട്ടിൽ കളിക്കളങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചാൽ ആശുപത്രിയുടെയും ചികിത്സയുടെയും തോത് ഗണ്യമായി കുറക്കാൻ കഴിയും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കായിക പരിശീലനം മുഖേന കുട്ടികളിൽ അച്ചടക്കവും സഹകരണ മനോഭാവവും വളർത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. കായി കാധ്യാപകൻ ഫസലുറഹ്മാൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു.
മുക്കം നഗരസഭ കൗൺസിലർ എ. അബ്ദുൾഗഫൂർ ,ബ്രസീൽ ചേന്ദമംഗല്ലൂർ ക്ലബ് സാരഥി ബന്ന ചേന്ദമംഗല്ലൂർ,സുബൈർ തോട്ടം എന്നിവർ ആശംസകൾ നേർന്നു.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അംഗീകൃത കോച്ചുകളായ ഹസീബ് , വിനീഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.
ഉദ്ഘാടന ചടങ്ങിൽ സായാഹ്നം സാംസ്കാരിക കേന്ദ്രം പ്രതിനിധി സി ടി അതീബ്,സ്കൂൾ അധ്യാപകരായ കെ സുജിത്ത് , സാജിദ് പുതിയോട്ടിൽ ,മജീദ് പുളിക്കൽ ,കെ ത്രിവേണി, എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments