മാവൂർ
07/02/2024
മാവൂർ ഗ്രാമപഞ്ചായത്തിന്‍റെ 2024-25 വര്‍ഷത്തെ മുപ്പത്തി ഒന്ന് കോടി തൊണ്ണൂറ്റി ഏഴ് ലക്ഷത്തിന്റെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂര്‍ അവതരിപ്പിച്ചു. 31,97,95,866 രൂപ വരവും, 30,81,95,866 രൂപ ചെലവും, 1,16,00,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക മേഖലക്കുമാണ് ഊന്നല്‍ നല്‍കിയത്. പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ്, ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിച്ച്, സാധ്യതകള്‍ കണ്ടെത്തി പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ച് അതിന്‍റെ അടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്തിന്‍റെ സമഗ്ര വികസനം മുന്‍ നിര്‍ത്തിയുളള പരിപാടികളും പ്രവര്‍ത്തനങ്ങളും പരമാവധി ഉള്‍പ്പെടുത്തിയാണ് ബജറ്റ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് വൈസ് പ്രസിഡണ്ട് പറഞ്ഞു. കാര്‍ഷിക രംഗത്തെ മുരടിപ്പ് മാറ്റുന്നതിന് പരമാവധി പണം വകയിരുത്തിയിട്ടുണ്ട്. ഭവന നിര്‍മ്മാണം, ഗ്രാമീണ റോഡുകള്‍, ആരോഗ്യം, ശുചിത്വ മാലിന്യ സംസ്കരണം ഉള്‍പ്പെടെ ലഭ്യമായ ഫണ്ട് എല്ലാ മേഖലകളിലും തുക വകയിരുത്തിയിട്ടുണ്ട്.
ഉല്‍പാദ മേഖലയില്‍ 10125024 രൂപ, സേവനമേഖലയില്‍ 56582618 രൂപ, പശ്ചാതല മേഖലയില്‍ ഭവന നിര്‍മ്മാണം ഉള്‍പ്പെടെ 21165400 രൂപ, പട്ടികജാതി വികസനത്തിനായി 28264574 രൂപ എന്നിങ്ങനെയാണ് വകയിരുത്തിയത്. പൊതുജനങ്ങള്‍ക്കായി പരാതി പരിഹാര സെല്‍, കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ഒരുമയോടെ മാവൂര്‍, കൗമാരക്കാര്‍ക്ക് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ്, ഹാപ്പിനസ് പാര്‍ക്ക്, വനിതകള്‍ക്കായി സ്വയം തൊഴില്‍ സംരംഭം, ഇലക്ട്രിക്ക് ഓട്ടോ, കരാട്ടെ, നീന്തല്‍, ഡ്രൈവിംഗ് പരിശീലനം ഉള്‍പ്പെടെ ഒട്ടേറെ പുതിയ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വാസന്തി വിജയന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ടി രജ്ഞിത്ത്, ശുഭ ശൈലേന്ദ്രന്‍, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ പരസ്യംങ്ങൾ താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
9633346448
www.mediaworldlive.com
Media world live news Kozhikode
0 Comments