മാവൂർ:
09/02/2024
ചെറൂപ്പ ശാഖ മുസ്ലിംയൂത്ത് ലീഗ് കുറ്റിക്കടവ് റോഡിൽ ഹെൽത്ത് സെന്ററിന് സമീപം നിർമ്മിച്ച പി കെ മുഹമ്മദ്‌ഹാജി സ്മാരക ബസ് വെയ്റ്റിംഗ് ഷെഡ് മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വാസന്തി വിജയൻ ഉദ്ഘാടനം ചെയ്തു.
ശാഖാ യൂത്ത്ലീഗ് പ്രസിഡന്റ് കെ. തൻസീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഉണിക്കൂർ, വി. കെ. റസാക്ക്, കാമ്പുറത്ത് മുഹമ്മദ്, പി. സലീം, ഹബീബ് ചെറൂപ്പ, യു എ അസീസ്,എ കെ റഷീദ്, കെ എം അബ്ദുള്ള, എ കെ അബൂബക്കർ സിദ്ധീഖ്, കെ ഹുസൈൻ കുട്ടി, എം എം ഇല്യാസ്,പി കെ ശാഹുൽ, കെഎം ജലീൽ എന്നിവർ സംബന്ധിച്ചു.പരേതനായ പി കെ മുഹമ്മദ് സാഹിബിന്റെ സ്മരണക്കായി നിർമ്മിച്ച
ബസ് വെയ്റ്റിംഗ് ഷെഡ് നിർമാണത്തിന്റെ മുഴുവൻ ചിലവും വഹിച്ച അദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമാ ഹജ്ജുമ്മക്കുള്ള യൂത്ത്ലീഗ് നൽകുന്ന മെമെന്റോ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങിൽ വെച്ച് നൽകി ആദരിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
വാർത്തകളും പരസ്യവും താഴെക്കാണുന്ന വാഡ്സആപ് നമ്പറിൽ അയക്കുക
9633346448
www.midiaworldlive.com
Media world live news Kozhikode
0 Comments