മാവൂർ:
03/02/2024
മാവൂർ ഗ്രാമപഞ്ചായത്തും ചെറൂപ്പ എം സി എച്ച് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബ സംഗമം ശ്രദ്ധേയമായി. കൂടെ എന്ന പേരിൽ, ഞാനുമുണ്ട് പരിചരണത്തിന് എന്ന പ്രമേയത്തിൽ മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിലാണ് പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചത്.
കിടപ്പിലായ രോഗികളും ബന്ധുക്കളും അടക്കം നിരവധിപേർ കുടുംബ സംഗമത്തിൽ പങ്കെടുത്തു. കൺവെൻഷൻ സെന്ററിൽ ഒരുക്കിയ കട്ടിലിൽ കിടന്നും വീൽചെയറിലും കസേരകളിലും ഇരുന്നും രോഗികൾ ഒറ്റപ്പെടലിന്റെ വിരസതയിൽ നിന്ന് മാറി ഒരു പകൽ നേരം സംഗമത്തിൽ ചെലവഴിച്ചു.
വിവിധ കലാപരിപാടികളുംനടന്നു. അബ്ദുല്ലകുട്ടി മാവൂർ. ജലാൽ കൊടുവള്ളി. ഉമ്മർ മാവൂർ. അബ്ദുല്ലക്കുട്ടി ചെറൂപ്പ.
കുന്ദമംഗലം സി. കെ. ആലിക്കുട്ടി.
ഗീത കണ്ണിപറമ്പ്. ഭവിത തെങ്ങിലക്കടവ്. ആയിഷ തെങ്ങിലക്കടവ്. തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. കൂടാതെ സ്ത്രീ കളുടേയും പുരുഷൻമാരുടെയും ഒപ്പനയും ഡാൻസും.
സലാം മാവൂരിന്റെ വൺ മാൻ ഷോയും സംഗമത്തിന് മാറ്റുകൂട്ടി.
രോഗികളും ബന്ധുക്കളും ഗാനങ്ങൾ ആലപിച്ചും സംഗമത്തെ ധന്യമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി സംഗമം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി വാസന്തി വിജയൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കുർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രഞ്ജിത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. ടി. അബ്ദുൽ ഖാദർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശുഭാ ശൈലേന്ദ്രൻ, ഹെൽത്ത് സൂപ്പർവൈസർ കെ കെ കൃഷ്ണപ്രസാദ്, പാലിയേറ്റീവ് നഴ്സ് ഒ. എം. ഷമീറ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങൾക്ക് അയച്ചു തരിക. കൂടാതെ നിങൾ പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ ചെയ്യുന്നതാണ്
താഴെ കാണുന്ന വാട്സപ്പ് നമ്പറിൽ ബന്ധപ്പെടുക
9633346448 🪀
www.mediaworldlive.com
media world live news Kozhikode
0 Comments